Foot Ball Top News

നീലപ്പടയെ തളക്കാൻ ചെകുത്താന്മാർ; പിഴവുകൾ ശാപമായ രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ

October 24, 2020

നീലപ്പടയെ തളക്കാൻ ചെകുത്താന്മാർ; പിഴവുകൾ ശാപമായ രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ

മുൻവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ഓൾഡ് ട്രാഫൊഡിൽ ഇന്ന് ഏറ്റുമുട്ടുന്നു. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. പാരീസ് സെയിന്റ് ജർമനെ അവരുടെ തട്ടകത്തിൽ തോൽപിച്ച ആത്മവിശ്വാസത്തിലായിരിക്കും ചെകുത്താന്മാർ ഇറങ്ങുക. ഹക്കിം സിയാച്ഛ് പരിക്കിൽ നിന്ന് മുക്തനായതും എഡ്വാഡോ മെൻഡി വലകാക്കാൻ സജ്ജനാകുന്നതും ചെൽസിക്കും ഗുണം ചെയ്യും.

പ്രധിരോധ പിഴവുകൾ മാറ്റി നിറുത്തിയാൽ ഇരു ടീമും ശക്തരാണ്. പക്ഷെ അത് എത്രത്തോളം മാറ്റി നിറുത്താൻ സാധിക്കും എന്നുള്ളത് കണ്ടു തന്നെ കാണണം. ക്രിസ്റ്റൽ പാലസിന്റെ കയ്യിൽ നിന്നും ആറു ഗോളുകളാണ് സോൾഷെയറും സംഘവും മേടിച്ചു കൂട്ടിയത്. വ്യക്തിഗത പിഴവ് മൂലം ഇത് വരെ അഞ്ചു ഗോളുകളാണ് ചെൽസി വഴങ്ങിയത്.

കഴിഞ്ഞ സീസണിലേക്കാൾ പറയത്തക്ക മികവൊന്നും ഇരു ടീമുകളും നേടിയെടുത്തിട്ടില്ല. ആയതിനാൽ കടുത്ത സമ്മർദ്ദം ഇരു മാനേജർമാരും നേരിടുന്നുണ്ട്. എഡിസൺ കവാനി, വാൻ ഡി ബീക്, ടിമോ വെർനെർ, ഹാവേർട്സ്, സീയെച്ഛ്, പുലിസിച്ഛ് എന്നിവരടങ്ങുന്ന വമ്പൻ താര നിര കാണികൾക്ക് വിരുന്നൊരുക്കും എന്ന് തന്നെ വേണം അനുമാനിക്കാൻ.

Leave a comment