European Football Foot Ball Top News

എല്ലാം മറന്നു പുതിയ അധ്യായം തുടങ്ങാന്‍ ലിവര്‍പ്പൂള്‍

October 24, 2020

എല്ലാം മറന്നു പുതിയ അധ്യായം തുടങ്ങാന്‍ ലിവര്‍പ്പൂള്‍

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ശനിയാഴ്ച വൈകുന്നേരം ഷെഫീൽഡ് യുണൈറ്റഡിനെ ആൻഫീൽഡിലേക്ക് സ്വാഗതം ചെയ്യുന്നു.കഴിഞ്ഞ വാരാന്ത്യത്തിൽ മെർസീസൈഡ് ഡെർബിയിൽ എവർട്ടൺ 2-2ന് സമനിലയിൽ പിരിഞ്ഞ ജർഗൻ ക്ലോപ്പിന്റെ ടീം ഷെഫീല്‍ഡ് യുണൈറ്റഡിനെ എങ്ങനെയും പരാജയപ്പെടുത്തി വിലപ്പെട്ട  മൂന്നു പോയിന്റുകള്‍ സ്വന്തമാക്കാന്‍ ആയിരിക്കും ശ്രമിക്കുക.

ലിവര്‍പൂളിന് ഈ മല്‍സരത്തില്‍ വിജയം അനിവാര്യമാണ്.കഴിഞ്ഞ വാരാന്ത്യത്തിൽ എവർട്ടനുമായുള്ള 2-2 സമനില ആയതില്‍  കയ്പേറിയ ഒരനുഭവം ആയിരുന്നു.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഒരു  ഞെട്ടിക്കുന്ന തോല്‍വിയും വേദനിപ്പിക്കുന്ന സമനിലയും നേടിയത് അവരെ വേട്ടയാടുന്നു.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടു മണിക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ലീഗില്‍ ആകെ സമ്പാദ്യം ഒരു പോയിന്‍റ് മാത്രമുള്ള ഷെഫീല്‍ഡ് ലിവര്‍പൂളിനെ എങ്ങനെ തടയുന്നു എന്നത് ആരാധകര്‍ ഉറ്റുനോക്കുന്ന ഒരു കാര്യം ആയിരിക്കും.

Leave a comment