European Football Foot Ball Top News

സിറ്റി vs വെസ്റ്റ് ഹാം

October 24, 2020

സിറ്റി vs വെസ്റ്റ് ഹാം

വെസ്റ്റ് ഹാം യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ ലണ്ടൻ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.പ്രീമിയർ ലീഗിൽ അവസാന  മൂന്ന് ഗെയിമുകൾ തോല്‍വി അറിയാതെ ആണ് വെസ്റ്റ് ഹാം മല്‍സരത്തിന് ഇറങ്ങുന്നത്.ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ച് മണിക്കാണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.

അടുത്ത കാലത്തായി മാൻ സിറ്റിയുടെ ഏറ്റവും സന്തോഷകരമായ സ്റ്റേഡിയങ്ങളില്‍  ഒന്നാണ് ഹാമേഴ്സിന്റെ പുതിയ ഹോം, പെപ് ഗ്വാർഡിയോളയുടെ മുൻ സന്ദർശനങ്ങളിൽ അഞ്ചെണ്ണവും വിജയിച്ചു – ലീഗിലെ നാല് മല്‍സരം ഉൾപ്പെടെ സിറ്റി 22 ഗോളുകള്‍ നേടിയപ്പോള്‍  ഒരു തവണ മാത്രം ആണ് ഇങ്ങോട്ട് ഗോള്‍ ലഭിച്ചത്.ഇന്ന് ഒരു ജയം നേടുകയാണെങ്കില്‍ പോയിന്‍റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തുള്ള സിറ്റി ആദ്യ നാള് സ്ഥാനത്തിലേക്ക് കയറാന്‍ ഉള്ള സാധ്യത വളരെ വലുതാണ്.

Leave a comment