European Football Foot Ball Top News

ഓസിലിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് അര്‍ടെറ്റ

October 23, 2020

ഓസിലിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് അര്‍ടെറ്റ

റാപ്പിഡ് വിയന്നയ്‌ക്കെതിരേ 2-1 ന് ജയിച്ചപ്പോൾ മെസൂട്ട് ഓസിൽ ആഴ്സണലിനെ വിദൂരത്തുനിന്ന് പിന്തുണച്ചിരുന്നുവെന്ന് കേട്ടതിൽ സന്തോഷമുണ്ടെന്ന് മൈക്കൽ അർട്ടെറ്റ.യൂറോപ്പ ലീഗിനും പ്രീമിയർ ലീഗിനുമായി അർറ്റെറ്റ ഓസിലിനെ ടീമിൽ നിന്ന് പുറത്താക്കിയതിനാല്‍ തന്റെ ഗണ്ണേഴ്സ് ടീം അംഗങ്ങൾക്കൊപ്പം യാത്ര ചെയ്തില്ല അദ്ദേഹം.ആഴ്സണലിനെ വീടില്‍ ഇരുന്നു പിതുണക്കും എന്നു താരം ട്വീറ്റ് ചെയ്തിരുന്നു.

ഗെയിമിനുശേഷം ട്വീറ്റുകളെക്കുറിച്ച് അർട്ടെറ്റയോട്  മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍: “ഇത് കൊള്ളാം. ഞങ്ങളുടെ ടീമിലുള്ള എല്ലാ കളിക്കാരിൽ നിന്നും എനിക്ക് വേണ്ടത് ഇതാണ്, ഞാൻ വ്യത്യസ്തമായ ഒന്നും പ്രതീക്ഷിക്കില്ല – അതിനാൽ ഇത്തരം വാര്‍ത്തകള്‍ കേൾക്കുന്നത് തന്നെ നല്ലതാണ്.”മല്‍സരത്തില്‍ ആഴ്സണല്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയം കണ്ടിരുന്നു.ഇനിയെങ്കിലും താരവും ക്ലബ് വക്താക്കളും തമ്മിലുള്ള പിണക്കം ഉരുകുമോ എന്നു ആഗ്രഹിക്കുകയാണ് ആരാധകര്‍.

Leave a comment