European Football Foot Ball Top News

സിദാന്‍റെ ജോലി തുലാസില്‍

October 23, 2020

സിദാന്‍റെ ജോലി തുലാസില്‍

ക്ലാസിക്കോ ഫലം റയലിനും സിദാനും  നിർണായകമാകും.അടുത്ത രണ്ട് കളികളിൽ ഭാഗ്യം മെച്ചപ്പെടുന്നില്ലെങ്കിൽ സിദാനെ മാഡ്രിഡ് പുറത്താക്കന്‍ സാധ്യത ഉള്ളതായി സ്പാനിഷ് മാധ്യമമായ എക്വിപ്പ് റിപ്പോർട്ട് ചെയ്യുന്നു.കാഡിസിനും ഷക്തർ ഡൊനെറ്റ്സ്കിനുമെതിരെ ബാക്ക്-ടു-ബാക്ക് തോൽവികൾ നേരിടേണ്ടി വന്നിട്ടുണ്ട്.

അത് ഇപ്പോള്‍ റയലില്‍ അദ്ദേഹം ഒരു നോട്ടപ്പുള്ളി ആയെന്നും ഇത് തുടര്‍ന്നാല്‍ അദ്ദേഹത്തെ ഉടന്‍ ഫയര്‍ ചെയ്യുമെന്നും ആണ് വര്‍ത്തകളില്‍ പറയുന്നത്.അവരുടെ അടുത്ത മത്സരം ബാഴ്‌സലോണയിലെ ഒരു ക്ലാസിക്കോയാണ്, തുടർന്ന് ചാമ്പ്യൻസ് ലീഗ് ബോറുസിയ മോൺചെൻഗ്ലാഡ്ബാച്ചുമായി ഏറ്റുമുട്ടുന്നു.റയലില്‍ പല മാനേജര്‍മാര്‍ക്കും ഈ ഒരു അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും സിദാന് ഇത് ആദ്യമായാണ്.മുന്‍ സീസണുകളില്‍ എല്‍ ക്ലാസികോ തോറ്റ ജൂലന്‍ ലോപ്റ്റഗി,സാന്തിയാഗോ സൊളാരി എന്നിവരെ റയല്‍ പുറത്താക്കിയത് ഇതിന് ഒരു ഉദാഹരണം ആണ്.

Leave a comment