European Football Foot Ball Top News

ഒരു ഗോളില്‍ കടിച്ചു തൂങ്ങി ലിവര്‍പ്പൂള്‍

October 22, 2020

ഒരു ഗോളില്‍ കടിച്ചു തൂങ്ങി ലിവര്‍പ്പൂള്‍

ആംസ്റ്റർഡാമിൽ അയാക്സിനെതിരെ 1-0 ന് ജയിച്ച ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് പ്രചാരണം വിജയകരമായി ആരംഭിച്ചു.ജോഹാൻ ക്രൈഫ് അരീനയിലെ മിഡ്‌ഫീൽഡ്  അരീനയില്‍ ലിവര്‍പൂളിനെ തുണച്ചത് നിക്കോളാസ് ടാഗ്ലിയാഫിക്കോയുടെ ആദ്യ പകുതിയിലെ ഓണ്‍ ഗോൾ ആയിരുന്നു.ഇന്നലെ വിര്‍ജില്‍ വാന്‍ ഡൈക്കിന് പകരം ജോ ഗോമസ് ഫാബിഞ്ഞോ എന്നിവര്‍ ആണ് ഡിഫന്‍സില്‍ വിള്ളല്‍ വീഴാതെ കാര്യം നോക്കിയത്.

35 ആം മിനുട്ടില്‍ ആണ് മല്‍സരത്തിലെ ഏക ഗോള്‍ പിറന്നത്.35 ആം മിനുട്ടില്‍ ടഗ്ലിയഫിക്കോയുടെ അഭദത്തില്‍ ലിവര്‍പ്പൂള്‍ മല്‍സരത്തില്‍ മേല്‍ക്കൈ നേടി.ഇരുവരും ഏറ്റുമുട്ടാന്‍ ഒരുങ്ങിയപ്പോള്‍ യൂറോപ്പിലെ തന്നെ എല്ലാ ആരാധകരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.ഗോള്‍ മഴ ആയിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നു എന്നാല്‍ ആകെ ഒരേ ഒരു ഗോള്‍ മാത്രം പിറന്നത് ആരാധകരെ നിരാശര്‍ ആയിക്കാണും.

Leave a comment