European Football Foot Ball Top News

നിര്‍ത്തിയത് പുനരാരംഭിച്ചു ബയേണ്‍

October 22, 2020

നിര്‍ത്തിയത് പുനരാരംഭിച്ചു ബയേണ്‍

കിംഗ്സ്ലി  കോമാന്റെ ഇരട്ട  ഗോളും അസിസ്റ്റും നല്‍കിയതോടെ   നിലവിലെ ചാമ്പ്യൻസ് ലീഗ് വിജയികൾക്ക് ബയേൺ ബുധനാഴ്ച രാത്രി അലയൻസ് അരീന തങ്ങളുടെ ഗ്രൂപ്പ് എ ആദ്യ മല്‍സരത്തില്‍  അത്ലറ്റിക്കോ മാഡ്രിഡിനെ  4-0 തോല്‍പ്പിച്ചു.തുടക്കത്തിൽ തന്നെ അറ്റ്ലെറ്റിക്കോ മാഡ്രിഡിന് മികച്ച അവസരങ്ങളുണ്ടായിരുന്നുവെങ്കിലും 28 മിനുട്ടില്‍ ജോഷ്വ കിമ്മിച്ച് നല്കിയ പാസില്‍ ഗോള്‍ നേടി ആദ്യ സ്കോര്‍ലൈന്‍ ചലിച്ചത് കോമാന്‍ ഗോള്‍ നേടിയപ്പോഴാണ്.

4 ആം മിനുട്ടില്‍ അത്ലറ്റിക്കോ മാഡ്രിഡിന്‍റെ കൈയില്‍ നിന്നും പന്ത് വാങ്ങിയത്തിന് ശേഷം കോമാന്‍ പന്ത് ലിയോണ്‍ ഗോരറ്റ്സ്ക രണ്ടാം ഗോള്‍ നേടി.രണ്ടാം പകുതിയില്‍ ടോളിസോ,കോമാന്‍ വീണ്ടും ഗോള്‍ നേടിയതോടെ എതിരിലാത്ത നാല് ഗോളിന് വിജയം നേടി നിലവിലെ ചാംപ്യന്‍മാരായ   ബയേണ്‍ മ്യൂണിക്ക്.

Leave a comment