യുണൈറ്റഡിന്‍റെ സെക്കന്‍ഡ് ഓപ്ഷന്‍ ആയി അലെഗ്രി
ഓൾഡ് ട്രാഫോർഡ് ഹോട്ട് സീറ്റിനായി മുൻ യുവന്‍റസ് ബോസിന്‍റെ പേര്‍ രംഗത്ത്.ഓൾ ഗുന്നർ സോൾഷെയറിനെ മാറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിരം മാനേജരായി പ്രവര്‍ത്തിക്കാന്‍ മാസിമിലിയാനോ അല്ലെഗ്രി തയ്യാറായിട്ടുണ്ട് – എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
മുന്‍ ടോട്ടൻഹാം ബോസ് മൗറീഷ്യോ പോച്ചെറ്റിനോ സോൽഷെയറിനെ പുറത്താക്കിയാൽ വരാന്‍ പോകുന്ന കൊച്ചുമാരുടെ ലിസ്റ്റില്‍ ഒന്നാമതാണ്, പുതിയ സീസണിന്റെ തുടക്കത്തിൽ റെഡ് ഡെവിൾസ് സ്ഥിരതയ്ക്കായി പൊരുതുകയാണ്.എന്നിരുന്നാലും, 2019 വേനൽക്കാലത്ത് യുവന്റസ് വിട്ടതിനുശേഷം ജോലി ഇതുവരെ ആവാത്തതിനാല്‍ ആണ് അല്ലെഗ്രിയെ ഒരു സെക്കന്‍ഡ് ഓപ്ഷനായി കാണുന്നത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്.യുവന്‍റസിന്റെ കൂടെ കുറെ കാലം ചിലവഴിച്ചെങ്കിലും യുസിഎലിലെ മോശം പ്രകടനം മൂലം ആണ് അല്ലെഗ്രിയെ യുവന്‍റസില്‍ നിന്നും പറഞ്ഞു വിടാന്‍ കാരണം.






































