European Football Foot Ball Top News

എക്സ്ട്രാ ടൈമില്‍ വിജയം കൈവരിച്ച് യുണൈറ്റഡ്

September 26, 2020

എക്സ്ട്രാ ടൈമില്‍ വിജയം കൈവരിച്ച് യുണൈറ്റഡ്

അങ്ങനെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ആദ്യ വിജയം നേടി യുണൈറ്റഡ്.ബ്രൈട്ടനെതിരെയുള്ള മല്‍സരത്തില്‍ വിജയം നേടിയത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആണ്.യുണൈറ്റഡിന് വേണ്ടി മാര്‍ക്കസ് റാഷ്ഫോര്‍ഡ് ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ നീല്‍ മൌപായ്,സോളി മാര്‍ച്ച് എന്നിവരാണ് ബ്രൈട്ടന് വേണ്ടി വല കുലുക്കിയത്.

യുണൈറ്റഡിന് വേണ്ടി ആദ്യ ഗോള്‍ നേടിയത് ബ്രൈട്ടന്‍ ഡിഫന്‍റര്‍  ആയ ലെവിസ് ഡങ്ക്(ഓണ്‍ ഗോള്‍) ആണ്.മല്‍സരത്തില്‍ രണ്ട് പകുതികളുടെ അവസാന മിനുട്ടുകളില്‍ ആണ് ഗോളുകള്‍ വീണത്.ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ആണ് ആദ്യ ഗോള്‍ ബ്രൈട്ടന് വേണ്ടി നീല്‍ മൌപായ് നേടിയത്.ആദ്യ പകുതിക്ക് പിരിയുമ്പോള്‍ സ്കോര്‍ ലൈന്‍ 1-1.55 ആം മിനുട്ടില്‍ റാഷ്ഫോര്‍ഡ് നേടിയ ഗോളില്‍ യുണൈറ്റഡ് ലീഡ് നേടി.എക്സ്ട്രാ ടൈമില്‍ സോളി മാര്‍ച്ച് നേടിയ ഗോളില്‍ ബ്രൈട്ടന്‍ സമനില നേടിയെങ്കിലും ബ്രൈട്ടന്‍ താരമായ മൌപായുടെ ഹാന്‍ഡ് ബോള്‍ വിളിച്ചതോടെ ലഭിച്ച പെനാല്‍ട്ടിയില്‍ ഗോള്‍ നേടി ബ്രൂണോ യുണൈറ്റഡിന് ആദ്യ വിജയം നേടി കൊടുത്തു.

Leave a comment