European Football Foot Ball Top News

ആര്‍ബി ലെപ്സിഗ് ഡോര്‍ട്ട്മുണ്ട് ടീമുകള്‍ക്ക് ഇന്ന് മല്‍സരം

September 26, 2020

ആര്‍ബി ലെപ്സിഗ് ഡോര്‍ട്ട്മുണ്ട് ടീമുകള്‍ക്ക് ഇന്ന് മല്‍സരം

ഇന്ന് ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്ക് ആര്‍ബി ലെപ്സിഗ് ബയര്‍ ലേവര്‍കുസനെ നേരിടും.മല്‍സരം ബയര്‍ ലേവര്‍കുസന്‍ ഹോം ഗ്രൌണ്ടായ ബെയ് അരീനയില്‍ വച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ആദ്യ ലീഗ് മല്‍സരത്തില്‍ വിജയത്തോടെ തുടങ്ങിയ ആര്‍ബി ലേപ്സിഗ് പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.സമനിലയോടെ ആയിരുന്നു ലേവര്‍കുസന്റെ ആദ്യ മല്‍സരം അവസാനിച്ചത്.

 

ഇന്ന് ഏഴ് മണിക്ക് തന്നെ മറ്റൊരു പ്രമുഘ മല്‍സരവും ഉണ്ട് ബോറൂസിയ ഡോര്‍ട്ട്മുണ്ട് ഒഗ്സ്ബര്‍ഗിനെ നേരിടും.ഒഗ്സ്ബര്‍ഗ് ഹോം ഗ്രൌണ്ടായ ഡബ്ല്യു‌ഡബ്ല്യു‌കെ അരീനയില്‍ വച്ചാണ് മല്‍സരം.ഇരു ടീമുകളും ആദ്യ മല്‍സരത്തില്‍ വിജയം നേടി പോയിന്‍റ് പട്ടികയില്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍ ആണ് എന്നത് ഈ മല്‍സരത്തിന് ആവേശം കൂട്ടും.

Leave a comment