European Football Foot Ball Top News

ക്ഷീണം മാറ്റാന്‍ ചെല്‍സി

September 26, 2020

ക്ഷീണം മാറ്റാന്‍ ചെല്‍സി

കഴിഞ്ഞ മല്‍സരത്തില്‍ ലിവര്‍പൂലിനോട് എതിരിലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട ചെല്‍സി ഇന്ന് വെസ്റ്റ് ബ്രോമിനെ നേരിടും.ഇന്ന് വൈകീട്ട് രാത്രി പത്ത് മണിക്ക് വെസ്റ്റ് ബ്രോമ് ഹോം ഗ്രൌണ്ടായ ഹാവ്ത്തോണ്‍ സ്റ്റേഡിയത്തില്‍ ആണ് മല്‍സരം.രണ്ട് ലീഗ് മല്‍സരങ്ങളിലും തോറ്റ വെസ്റ്റ് ബ്രോം പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ആണ്.

 

ചെല്‍സിയുടെ കാര്യവും അത്ര പന്തിയല്ല.ലിവര്‍പൂലിനോടേറ്റ തോല്‍വി അവരുടെ സീസണ്‍ തന്നെ സംശയ നിഴലില്‍ ആക്കിയിരിക്കുകയാണ്.ആരാധകര്‍ ഉറ്റു നോകുന്നത് ഇന്ന് കഴിഞ്ഞ മല്‍സരത്തില്‍ മോശം പ്രകടനം കാഴ്ച്ച വച്ച കേപ അറിസബാഗ്ലയേ ഗോള്‍ കീപ്പര്‍ ആയി നിര്‍ത്തുമോ അതോ പുതിയ സൈനിങ് ആയ എഡ്വാര്‍ഡ് മെന്‍റിയെ ആദ്യ ഇലവനില്‍ സ്ഥാനം നല്‍കുമോ എന്നതായിരിക്കും.

Leave a comment