European Football Foot Ball Top News

സൈനിങ് ഇനി വേണ്ട ഇപ്പോഴുളത് സന്തുലിതമായ ടീം – സിദാന്‍

September 26, 2020

സൈനിങ് ഇനി വേണ്ട ഇപ്പോഴുളത് സന്തുലിതമായ ടീം – സിദാന്‍

ഒക്ടോബർ 4 ന് ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് റയൽ മാഡ്രിഡ് കൂടുതൽ കളിക്കാരെ സൈന്‍ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ സിനദീന്‍ സിദാന്‍ തനിക്ക് ആരേയും ആവശ്യം ഇല്ല മട്ടില്‍ ആയിരുന്നു മറുപടി.പാരിസ് സെന്റ് ജെർമെയ്നിലെ കരാർ അവസാനിച്ചതിനുശേഷം ഒരു സ്വതന്ത്ര ഏജന്റായ എഡിൻസൺ കവാനി റയല്‍ മാഡ്രിഡിലേക്ക് വരുന്ന കാര്യം ആലോചിക്കുന്നുണ്ട്.

ഒക്ടോബർ 4 വരെ എന്തും സംഭവിക്കാം,” വെള്ളിയാഴ്ച നടന്ന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ സിദാന്‍ പറഞ്ഞു.”ഞാന്‍ എന്‍റെ സ്ക്വാഡില്‍ പൂര്‍ണ സംതൃപ്തന്‍ ആണ്.എല്ലാവരും പുതിയ താരങ്ങളെ ടീമില്‍ പ്രതീക്ഷിക്കുന്നു എന്നാല്‍ ഇപ്പോഴത്തെ ടീം സന്തുലിതം ആണ്.ആരേയും വെല്ലുവിളിക്കാന്‍ പോന്ന ഒരു ഉറച്ച ടീം എന്‍റെ പക്കല്‍ ഉണ്ട്.”അദ്ദേഹം മാര്‍സയോട് പറഞ്ഞു.

Leave a comment