European Football Foot Ball Top News

രണ്ടാം കിട ടീമുമായി വന്ന് ജയിച്ച് കേറി ലിവര്‍പ്പൂള്‍

September 25, 2020

രണ്ടാം കിട ടീമുമായി വന്ന് ജയിച്ച് കേറി ലിവര്‍പ്പൂള്‍

ഞായറാഴ്ച നടന്ന പ്രീമിയർ ലീഗിൽ ചെൽ‌സിയെ 2-0 ന് തോൽപ്പിച്ച ടീമിൽ നിന്ന് യൂർ‌ഗൻ ക്ലോപ്പ് 10 മാറ്റങ്ങൾ വരുത്തി, വിർജിൽ വാൻ ഡിജ്ക് മാത്രമാണ് തന്റെ സ്ഥാനം നിലനിർത്തിയിരുന്നത്, എന്നാൽ അവരുടെ എതിരാളികളെ നിഷ്പ്രഭര്‍ ആക്കാന്‍  ആവശ്യമായ ഫയർ പവർ അവർക്കുണ്ടായിരുന്നു.കര്‍ട്ടിസ് ജോണ്‍സ്,ടാകുമി മിന്നാമിനോ എന്നിവര്‍ ഇരട്ട ഗോളോടെ തങ്ങള്‍ക്ക് ലഭിച്ച അവസരം മുതലാക്കിയപ്പോള്‍ ഇഎഫ്എല്‍ കപ്പ് മൂന്നാം റൌണ്ടില്‍  ലിവര്‍പ്പൂള്‍ ലിങ്കണ്‍ സിറ്റിയോട് 7-2 നു ജയിച്ചു.

ആദ്യ ഗോള്‍ നേടിയത് ഷാക്കിരി ആയിരുന്നു.10 ആം മിനുട്ടില്‍ ഗോള്‍ നേടി വരാനിരിക്കുന്ന ആപത്തിനെ കുറിച്ച് ഒരു സൂചന നല്‍കി.ആദ്യ പകുതി പിന്നിടുമ്പോള്‍ എതിരിലാത്ത നാല് ഗോളുകള്‍ക്ക് മുന്നില്‍ ആയിരുന്നു ലിവര്‍പ്പൂള്‍.രണ്ടാം പകുതിയില്‍ ടായോ എഡുന്‍,ലെവിസ് മോന്‍റ്സാമ എന്നിവര്‍ ഗോള്‍ നേടി ലിങ്കണ്‍ സിറ്റിയുടെ മാനം കാത്തു.

Leave a comment