European Football Foot Ball Top News

ദൈവത്തിനും കോവിഡ്

September 24, 2020

ദൈവത്തിനും കോവിഡ്

എസി മിലാൻ സ്‌ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് കൊറോണ വൈറസ്  പോസിറ്റീവ് സ്ഥിതീകരിച്ചതായി സീരി എ ക്ലബ് എ‌സി മിലന്‍ അറിയിച്ചു.യൂറോപ്പ ലീഗ് മൂന്നാം യോഗ്യതാ റൗണ്ടിൽ മിലാൻ നോർവീജിയൻ ടീമായ എഫ്‌കെ ബോഡോയെ നേരിടാൻ മണിക്കൂറുകൾക്ക് മുമ്പാണ് പ്രഖ്യാപനം.

 

“ബന്ധപ്പെട്ട അധികാരികളെ” തങ്ങള്‍  അറിയിച്ചിട്ടുണ്ടെന്നും ഇബ്രാഹിമോവിച്ച് ഇപ്പോൾ വീട്ടിൽ ഐസോലേഷനില്‍  പ്രവേശിക്കുമെന്നും ക്ലബ് പറയുന്നു.താരം ട്വീറ്റ് ചെയ്തത് ഇങ്ങനെ “ഇന്നലെ എനിക്ക് നെഗറ്റീവ് ആയിരുന്നു.ഇന്ന് പോസിറ്റീവ്.ലക്ഷണങ്ങളൊന്നുമില്ല.എന്നെ വെല്ലുവിളിക്കാൻ കോവിഡിന് ധൈര്യം വന്നിരിക്കുന്നു.വളരെ മോശമായ തീരുമാനം.”ഏറ്റവും പുതിയ റൌണ്ട് ടെസ്റ്റിംഗിൽ ടീമിലെ മറ്റ് അംഗങ്ങളൊന്നും പോസിറ്റീവ് പരീക്ഷിച്ചിട്ടില്ലെന്നും മിലാൻ കൂട്ടിച്ചേർത്തു, പ്രതിരോധ താരം ലിയോ ഡുവാർട്ടെ ബുധനാഴ്ച പോസിറ്റീവ് ആയിരുന്നു.അതോടെ അദ്ദേഹം ഐസോലേഷനില്‍ പോയെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു.

Leave a comment