European Football Foot Ball Top News

യുവേഫ സൂപ്പര്‍ കപ്പ് നാളെ

September 24, 2020

യുവേഫ സൂപ്പര്‍ കപ്പ് നാളെ

നാളെ ഇന്ത്യന്‍ സമയം രാവിലെ 12:30 നു യുവേഫ സൂപ്പര്‍ കപ്പ് നടക്കും.യുവേഫ ചാമ്പ്യന്‍സ് ലീഗ് വിജയികള്‍ ആയ ബയേണ്‍ മ്യൂണിക്ക് യൂറോപ്പ ലീഗ് വിജയികള്‍ ആയ സെവിയയെ നേരിടും.ഇപ്പോഴത്തെ യൂറോപ്യന്‍ ചാമ്പ്യന്മാരായ ബയേണിനെ സെവിയ എങ്ങനെ തളക്കും എന്നത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നായിരിക്കും.

 

ബുണ്ടസ്ലിഗയില്‍ ആദ്യ മല്‍സരം കഴിഞ്ഞ ബയേണ്‍ കഴിഞ്ഞ സീസണില്‍ എവിടെ നിര്‍ത്തിയോ വീണ്ടും അവിടെ നിന്ന് തുടങ്ങുന്ന മട്ടാണ്.കഴിഞ്ഞ മല്‍സരത്തില്‍ ഷാല്‍ക്കെയേ പരാജയപ്പെടുത്തിയത് എതിരിലാത്ത എട്ട് ഗോളിനാണ്.ലോപ്ട്ടഗി സെവിയയെ ഇന്‍റര്‍ മിലാനെ തോല്‍പ്പിക്കാന്‍ കഴിയുന്ന ഒരു ടീമാക്കി മാറ്റി അദ്ദേഹത്തിന് ബയേണ്‍ മ്യൂണിക്കിനെതിരെ ഉള്ള മല്‍സരത്തിലും തന്‍റെ തന്ത്രങ്ങള്‍ ഫലിപ്പിക്കാന്‍ കഴിയുമോ എന്നത് കണ്ടറിയണം.

Leave a comment