European Football Foot Ball Top News

ഹവേര്‍ട്ട്സ് ഹാട്രിക്കില്‍ ചെല്‍സി

September 24, 2020

ഹവേര്‍ട്ട്സ് ഹാട്രിക്കില്‍ ചെല്‍സി

കായ് ഹാവെർട്‌സ് ഹാട്രിക്ക് നേടുകയും അതോടൊപ്പം  കരബാവോ കപ്പിന്റെ നാലാം റൗണ്ടിലേക്ക് ചെൽ‌സി കടക്കുകയും ചെയ്തു.ഈ വേനൽക്കാലത്ത് 62 മില്യൺ ഡോളറിന് ചെൽസിയുമായി ബയേർ ലെവർകുസെനിൽ നിന്ന് സൈന്‍ ചെയ്ത  ഹാവെർട്സ് 28, 55, 65 മിനുട്ടുകളിൽ ഗോൾ നേടി, ടാമി അബ്രഹാം, റോസ് ബാർക്ലി, ഒലിവിയർ ജീറൂഡ് എന്നിവരും  ചെല്‍സിക്ക് വേണ്ടി ഗോളുകള്‍ നേടി.

 

19 ആം മിനുട്ടില്‍ തന്നെ ആദ്യ ഗോള്‍ നേടി ടാമി എബ്രഹാം ചെല്‍സിയുടെ കൈയില്‍ മല്‍സരത്തിന്റെ കടിഞ്ഞാണ്‍ കൊടുത്തു.28 ആം മിനുട്ടില്‍ ഹാട്രിക്കിലെ ആദ്യ ഗോള്‍ നേടി ഹവേര്‍ട്ട്സ് രംഗത്ത് എത്തി.രണ്ടാം പകുതിയില്‍ ഗോള്‍ നേടി ബാര്‍ക്ലിയും ജീറൂഡും ചെല്‍സിയുടെ ലീഡിന്‍റെ എണ്ണം കൂട്ടി കൊണ്ടിരുന്നു.ഹവേര്‍ട്ട്സ് 55 , 65 മിനുട്ടുകളില്‍ യദാക്രമം  തന്‍റെ രണ്ടും മൂന്നും ഗോളുകള്‍ നേടി.

Leave a comment