Foot Ball Top News

ബയേൺ 8 – 0 ഷാൽകെ; ഭയാനകം ഈ ബയേൺ ടീം..

September 19, 2020

ബയേൺ 8 – 0 ഷാൽകെ; ഭയാനകം ഈ ബയേൺ ടീം..

ഈ പൂച്ചക്ക് ആര് മണി കെട്ടും? ഒരു തികഞ്ഞ ഗോളടി യന്ത്രമായി മാറിയ ബയേൺ മ്യൂനിച് അവരുടെ തേരോട്ടം തുടരുന്നു. പുതിയ ബുണ്ടസ്‌ലീഗാ സീസൺ ഗോൾ മഴയോടെ ബവേറിയൻസ് എതിരേറ്റു. അതും ശക്തരായ ഷാൽക്കയെ എതിരില്ലാത്ത 8 ഗോളുകൾക്ക് പരാജയപ്പെടുത്തി. മുള്ളർ നേടിയ ആറാം ഗോളിന് ലെവൻഡോസ്‌കി കൊടുത്ത അസിസ്റ്റ് മതിയാകും ബയേണിന്റെ ആത്മവിശ്വാസം എന്താണെന്ന് മനസിലാക്കാൻ.

സെർജി ഗ്നാർബി, ലീറോയ് സാനെ, ലെവൻഡോസ്‌കി ത്രയം എത്രത്തോളം അപകടരമാണ് എന്ന് വിളിച്ചോതിയ മത്സരമായിരുന്നു ഇത്. ഗ്നാർബി ഹാറ്റ് ട്രിക്ക് നേടിയപ്പോൾ, ഒരു ഗോളും രണ്ടു അസിസ്റ്റുമായി സാനെ അരങ്ങേറ്റം ഗംഭീരമാക്കി. ഗോരേറ്സ്ക, ലെവൻഡോസ്‌കി, മുള്ളർ ജമാൽ മുസിയാല എന്നിവരാണ് ഗോളുകൾ നേടിയ മറ്റു താരങ്ങൾ.

Leave a comment