മൂന്നുറിൽ മുകളിൽ ചേസിംഗ് ടാർഗറ്റ് ഇംഗ്ലീഷ് ബൗളിങ്ങിനെ ഓർത്തപ്പോൾ കങ്കാരുക്കൾക് മറികടക്കുക എളുപ്പമല്ലായിരുന്നു.കൂടെ മോർഗന്റെ കൂൾ ക്യാപ്റ്റൻസി തന്ത്രങ്ങളും റൂട്ടിനെ പാർട്ട് ടൈം ബൗളർ ആയി നേരത്തെ കൊണ്ട് വന്നു ഓസിസ് ഇന്നിംഗ്സ് ഇരുപതു ഓവർ എത്തുന്നതിനു മുന്നേ എതിരാളികളെ 73/5എന്ന പരാജയകുഴിയിലേക് തള്ളി വിടുന്നു…
ക്രിക്കറ്റ് പ്രൊഫസ്സനലിസം എന്നും കാഴ്ച വെക്കുന്ന ഓസീസ്, അലക്സ് കരിയുടെ കന്നി സെഞ്ചുറിയുടെയും മാക്സ് വെൽ എന്ന തീപൊരിയുടെയും ഇരട്ട സെഞ്ച്വറി പാർട്ണർഷിപ്പിലൂടെ മതസരം അനായാസം കൈയ്യടക്കുന്ന കാഴ്ച…
Carey & Maxwell – 6th wicket partnership of 212 runs:
- Highest 6th wicket stand for Australia in ODIs
- 3rd highest 6th wicket stand for any team in ODIs
ക്രിക്കറ്റ് ആരാധകർക് കോവിഡ് മാരിയുടെ ഇടയിൽ ആവേശം പകരുന്ന ത്രില്ലിംഗ് മാച്ച് ആയിരുന്നു…അവസാന ഓവർ മോർഗൻ എന്തിനു സ്പിന്നേറിലേക് പോയി എന്ന് ചോദ്യം അവശേഷിക്കും…പക്ഷെ ഈ കളിയിൽ ഓസിസിന്റെ റിമാർക്കബിൾ തിരിച്ചു വരവിനാണ് ക്രിക്കറ്റ് ആരധകർ കൈയടിക്കുന്നത്…മൂന്ന് വിക്കറ്റും രണ്ടു പന്തും ശേഷിക്കെ ഏകദിന പരമ്പര കങ്കാരുക്കൾ സ്വന്തമാക്കിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിൽ ഇംഗ്ലണ്ട് ആദ്യമായാണ് ഒരു ഏകദിന പരമ്പര സ്വന്തം നാട്ടിൽ തോൽക്കുന്നത്.