EPL: ഫുൾഹാമിനെ തകർത്തു ആർസെനൽ തുടങ്ങി !
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച വിജയവുമായി ആർസെനാൽ തുടക്കം കുറിച്ചു. ലീഗിലെ ഉദ്ഘാടന മത്സരത്തിൽ പുതുതായി പ്രൊമോട്ട് ചെയ്ത ഫുൾഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഗണ്ണേഴ്സ് തോല്പിച്ചത്. പുതിയ സൈനിങ്ങുകളായ വില്ലിയൻ ഹാട്രിക് അസിസ്റ്റും ഗബ്രിയേൽ ഗോളും നേടി തിളങ്ങിയപ്പോൾ, സ്ട്രൈക്കെർമാരായ അബാമേയങ്ങും ലാകാസറ്റും ഓരോ ഗോൾ നേടി ആദ്യ മത്സരം ഗംഭീരമാക്കി.
കാരവൻ കോട്ടജിൽ നടന്ന എവേ മത്സരത്തിൽ വില്ലിയൻ -ആബ -ലാക ത്രയം തുടക്കം മുതൽ ആർസെനാൽ ആക്രമിച്ചു കളിച്ചപ്പോൾ പുതുതായി പ്രൊമോട്ട് ചെയ്യപ്പെട്ട ഫുൾഹാമിന് പ്രതിരോധിക്കാവുന്നതിലും അപ്പുറമായിരുന്നു. 8ആം മിനുട്ടിൽ തന്നെ ആർസെനാൽ അക്കൗണ്ട് തുറന്നു. ബോക്സിനുള്ളിൽ വില്യന്റെ ഷൂട്ട് ഗോളി സേവ് ചെയ്തപ്പോൾ റീബൗണ്ട് വലയിലാക്കി ലാക ഗോൾ നേടി. 27ആം മിനുട്ടിൽ വില്യന്റെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി അകന്നു. ആദ്യപകുതി 1-0ഇൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ആർസെനാൽ ലീഡുയർത്തി. വില്യന്റെ കോർണർ കിക്ക് ഹെഡ് ചെയ്ത് ഗബ്രിയേൽ രണ്ടാം ഗോൾ നേടി. പിന്നീടും ഫുൾഹാം ബോക്സിലേക്ക് നിരന്തരം മുന്നേറിയ ആർസെനാൽ 57ആം മിനുട്ടിൽ അബാമേയാങ്ങിന്റെ മികച്ചൊരു കർവ് ഗോളിലൂടെ വിജയമുറപ്പിച്ചു. !