European Football Foot Ball Top News

മടങ്ങി വരവിന്റെ പാതയിലാണ് ഡി ലിറ്റ്

August 20, 2020

author:

മടങ്ങി വരവിന്റെ പാതയിലാണ് ഡി ലിറ്റ്

ട്രാൻസ്‌ഫർസാഗയിൽ നിറഞ്ഞുനിന്നിരുന്ന പേരായിരുന്നു ഡിലിറ്റിന്റേത്..UCL ൽ വമ്പൻ ക്ലബ്ബ്കളെ ഞെട്ടിച് അയാക്സ് നടത്തിയ കുതിപ്പിനെ മുന്നിൽ നിന്ന് നയിച്ചവൻ,ബാഴ്സിലോണയുടക്കമുള്ള പ്രമുഖ ടീമുകൾ പിന്നാലെയുണ്ടായിരുന്നെങ്കിലും യുവന്റസിലേക്കായിരുന്നു അവന്റെ യാത്ര.അയാക്സിൽ നടത്തിയ വിടവാങ്ങൽ പ്രസംഗം ഉണ്ടാക്കിയ ഓളം ഒന്നുവേറെ തന്നെയായിരുന്നു.മൂക്കിൻ തുമ്പത്ത് നിന്നവനെ റാഞ്ചിക്കൊണ്ടുപോയതിന്റെ വിഷമം മറ്റുക്ലബ്ബ്കളുടെ ഫാൻസിനുണ്ടായിരുന്നതിനാൽ പുതിയ സീസണിലെ അവന്റെ ഓരോ മത്സരവും ഉറ്റുനോക്കാനാളുമുണ്ടായിരുന്നു.
കില്ലിനി-ബോണുച്ചി സഖ്യത്തിന് ബാക്കപ്പായി കളിച് സ്ഥിരമാക്കാനായിരുന്നു യുവേയുടെ പദ്ധതി.കില്ലിനിയുടെ ഗുരുതരമായ പരുക്കിനെത്തുടർന്ന് സ്ഥിരം സാന്നിദ്ധ്യമായി ഡിലിറ്റ്.ഹോളണ്ടിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ഇറ്റലിയിലെ കളികൾ.അവന്റെ തുടർച്ചയായ മോശം പ്രകടനങ്ങൾ കാരണം ക്ളീൻഷീറ്റുകൾ നഷ്ടപ്പെടുകയും പ്രകടനം കൂടുതൽ കൂടുതൽ മോശമാവുകയും ചെയ്തതോടെ സരി അവനെ ബെഞ്ചിലേക്കൊതുക്കി.റീപ്ലെസ് ചെയ്ത ഡിമെറൽ നന്നായി പെർഫോം ചെയ്യുക കൂടിചെയ്തതോടെ അവന്റെ കാര്യം കഷ്ടത്തിലാക്കി.തക്കം പാർത്തിരുന്ന വിമർശകർ അവസരത്തിനൊത്തുയർന്നു.പകരക്കാരനായിറങ്ങിയിട്ടും മോശം പ്രകടനമായതോടെ സീസൺ ബെഞ്ചിലാവസാനിപ്പിക്കേണ്ട സ്ഥിതിയായപ്പോൾ ഡിമെറിലിനേറ്റ പരുക്കുമൂലം ഡിലിറ്റ് വീണ്ടും യുവെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം പിടിച്ചു.
ഇത്തവണ പിഴച്ചില്ല,നന്നായി പെർഫോം ചെയ്തു,ഗോളുകൾ നേടിത്തുടങ്ങി.പരിക്കേറ്റിട്ടും കില്ലിനിയുടെയും ഡിമേറിയലിനേയും സംരക്ഷിക്കാൻ കളത്തിൽ ഇറങ്ങുന്നു.റിസ്ക് പിടിച്ച കാര്യമാണെങ്കിലും തോളത്തേറ്റ പരുക്കുമായി പൊരുതുന്നത് അഭിനന്ദനങ്ങൾക്കിടയാക്കുന്നുണ്ട്
പക്കാ ക്യാപ്ടൻ മെറ്റീരിയൽ,വിട്ടുകൊടുക്കാതെ പൊരുതുന്നു.ഈയിടെയായി പെർഫോമൻസ് ഏറെ മെച്ചപ്പെട്ടു..റാമോസിന് പകരക്കാരനായി ഉപയോഗിക്കാൻ പറ്റിയ താരമാണ്.അതേ ആറ്റിറ്റ്യൂഡ്..
Leave a comment