യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് അറ്റലാൻറ്റയുടെ ജോസെപ് ഇലിഷിച്ഛ്
കൊറോണ ബ്രേക്ക് തുടങ്ങുന്നതിന് മുൻപ് കത്തുന്ന ഫോമിലായിരുന്നു ജോസിപ് ഇല്ലിസിച്.ലീഗിൽ 15 ഗോളുകളും നിരവധി അസിസ്റ്റുകളുമായി കരിയറിലെ ഏറ്റവും മികച്ച വർഷം.ചാമ്പ്യൻസ് ലീഗിൽ സ്പെയിനിൽ ചെന്ന് വലൻസിയയുടെ നെഞ്ചത്തേക്ക് പൊട്ടിച്ച 4 ഗോളുകളോടെ റെക്കോർഡ് ബുക്കിലേക്ക് കയറി ലോകത്തെ ഞെട്ടിച്ചു..പരുക്കുമൂലം ഇടക്കാലത്ത് കളമൊഴിഞ്ഞ അവനെപ്പറ്റിയുള്ള ഇപ്പോളത്തെ വാർത്തകൾ ശുഭകരമല്ല.കുടുംബപ്രശ്നങ്ങൾ മൂലം ഉഴലുന്ന താരം റിട്ടയർമെന്റിന്റെ വക്കിലാണ് എന്നാണ് പുതിയ വാർത്തകൾ.ഡിപ്രഷന്റെ പിടിയിലായ ഇല്ലിസിച്ചിനെ ഫുട്‍ബോൾ ലോകത്തിന് നഷ്ടപ്പെടുമോ എന്ന ആശങ്ക ഉണരുന്നുണ്ട്.ആൾ ജന്മനാടായ സ്ലോവേനിയയിലേക്ക് മടങ്ങി.PSG ക്കെതിരായ UCL മാച്ചിൽ ജോസിപ് ഉണ്ടാവില്ല
സെക്കൻഡ് സ്‌ട്രൈക്കറായാണ് ഇല്ലിസിച് മിക്കവാറും കളിക്കാറുള്ളത്.ഗാസ്പെറോണി ഇടക്കവനെ ഒറ്റ സ്‌ട്രൈക്കറാകും,ചിലപ്പോൾ വിങ്ങറാക്കും,അറ്റാക്കിങ് മിഡ് ആയും റോൾ ഏറ്റെടുക്കും.ഭീമാകാരൻ,സ്‌പേസ് കണ്ടെത്താൻ വിരുതൻ,പല കളികളിലും ഫോർമേഷൻ മാറിമാറിപരീക്ഷിക്കുന്ന അറ്റലാന്റയുടെ വജ്രായുധം.ഇടതുകാൽ പ്രധാന ആയുധമായ താരത്തിന്റെ ഗോളിലേക്കുള്ള ഉന്നവും ഡിസ്റ്റൻസിൽ നിന്നുള്ള പവർഫുൾ ഷോട്ടുകളും എതിരാളികളുടെ പേടിസ്വപ്നമാണ്.സെറ്റ് പീസുകളിലും പെനാൽറ്റി ടേക്കിങ്ങിലും തിളങ്ങും.പ്ളേമേക്കിങ് എബിലിറ്റിയും എണ്ണം പറഞ്ഞ ക്രോസുകളും പേസും ആക്സിലറേഷനും നിറഞ്ഞൊരു ഹാർഡ്വർക്കിങ് പ്ലെയർ
ലീഡർഷിപ് ക്വാളിറ്റിയുള്ള താരം ദി പ്രൊഫസർ എന്ന നിക്നെയിമിലാണ് അറിയപ്പെടുന്നത്.നീണ്ട കരിയറിൽ അർഹിക്കപ്പെട്ട പേര് ലഭിക്കാൻ തുടങ്ങിയ വേളയിൽ തന്നെ ഫോം നഷ്ടവും സ്വകാര്യദുഖങ്ങളും കരിയറിന് വിലങ്ങുതടിയാവുന്നത് ദുഃഖകരമാണ്.കാലിൽ ഇനിയും ഫുട്‍ബോൾ ബാക്കിയുള്ള ഇല്ലിസിച് അടുത്ത സീസൺ പൂർവാധികം ശക്തിയോടെ തിരിച്ചെത്തുമെന്ന വിശ്വാസത്തിലാണ് ആരാധകർ