വില്ലയുടെ രക്ഷകനായി വീണ്ടും ജാക്ക് ഗ്രെലിഷ്
അവസാന മത്സരം വരെയും തരം താഴ്ത്തൽ ഭീഷണിയിൽ നിന്ന ടീമാണ് ആസ്റ്റൺ വില്ല. എന്നാൽ നിർണായക മത്സരത്തിൽ സമനില പിടിച്ചു വാങ്ങി അവർ പ്രീമിയർ ലീഗിൽ തുടരാനുള്ള യോഗ്യത നേടി. ആസ്റ്റൺ വില്ലയുടെ തൊട്ട് പുറകിൽ ഉള്ള വെറ്റഫോഡ് ആഴ്സനലിനോട് തോൽക്കുകയും കൂടി ചെയ്തത് അവർക്ക് ഗുണം ചെയ്തു. നിർണായക ഗോൾ നേടിയത് വില്ലയുടെ ക്യാപ്റ്റൻ കൂടിയായ ജാക്ക് ഗ്രെലിഷ് ആണ്. ചാമ്പ്യൻഷിപ്പിൽ കിടന്ന വില്ലയെ ഈ സീസണിൽ പ്രീമിയർ ലീഗിൽ എത്തിച്ചതും ഗ്രെലീഷിന്റെ പ്രകടനം ആയിരുന്നു. വമ്പൻ ക്ലബ്ബുകൾ താരത്തിന്റെ പുറകെ നേരത്തെ മുതലേ നടക്കുന്നുണ്ട്. ഈ ഗോൾ അദ്ദേഹത്തിന്റെ മൂല്യം കൂട്ടാൻ ഉറപ്പായും ഉപകരിക്കും. ഇത് ശരിക്കും ഒരു നായകന്റെ പ്രകടനം തന്നെയായിരുന്നു.






































