Foot Ball Top News

വിജയത്തോടെ ചെൽസിയും യുണൈറ്റഡും ചാമ്പ്യൻസ് ലീഗിൽ

July 26, 2020

വിജയത്തോടെ ചെൽസിയും യുണൈറ്റഡും ചാമ്പ്യൻസ് ലീഗിൽ

ലെസ്റ്ററിന്റെയും വൂൾവ്‌സിന്റെയും അട്ടിമറികൾ നടന്നില്ല. ജയത്തോടെ ചെൽസിയും യുണൈറ്റഡും ചാമ്പ്യൻസ് ലീഗിലേക്ക്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഇരുവരും വിജയിച്ചത്.

അഞ്ചം ചൗധരിയുടെ പിഴവാണ് ലെസ്റ്ററിന് പാരയായത്. ബോക്സിനു തൊട്ട് അടുത്ത് ബോൾ നഷ്ടപ്പെടുത്തിയ ചൗധരി വലിയ വില കൊടുക്കേണ്ടി വന്നു. ചൗധരിയിൽ നിന്ന് ബോൾ തട്ടിയെടുത്ത ഗ്രീൻവുഡ്‌ മാർഷിയാലിന് അതിമനോഹരമായ പാസ് നൽകി. ഗോൾ ഒഴിവാക്കാൻ ജോണി ഇവാന്സിന് മാർഷ്യലിനെ ഫൗൾ ചെയേണ്ടി വന്നു – പെനാൽറ്റി. പെനാൽറ്റി എടുത്ത ബ്രൂണോ ഫെർണാഡസിന് പിഴച്ചില്ല, മത്സരത്തിന്റെ അത്യഘട്ടത്തിൽ ഇവാൻസ് രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്തു പോകേണ്ടിയും വന്നു. ലെസ്റ്റർ ഗോൾ കീപ്പർ സ്കിമൈക്കലിന്റെ കാലിൽ നിന്ന് പന്ത് തട്ടിയെടുത്ത ലിംഗാർഡ് ചെകുത്താന്മാർക്ക് രണ്ടാം ഗോളും നലകി. ലിംഗാടിന്റെ 2018 നു ശേഷമുള്ള ആദ്യ ഗോൾ ആയിരുന്നു അത്. ഈ സീസണിലെ അവസാന ഗോൾ നേടിയതും താരം തന്നെ.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ്, രണ്ടു മിനുട്ടിൽ രണ്ടു ഗോളുകൾ നേടിയാണ് ചെൽസി ചാമ്പ്യൻസ് ലീഗ് ഉറപ്പിച്ചത്. അതി മനോഹരമായ ഒരു ഫ്രീ കിക്കിലൂടെ മേസൺ മൌണ്ട് ചെൽസിക്ക് ആദ്യ ലീഡ് നൽകി. രണ്ടു മിനുട്ടിനുള്ളിൽ ജിറൂഡ് വൂൾവ്സ് പ്രധിരോധവുമായി മല്ലുപിടിച്ചു രണ്ടാം ഗോളും കയറ്റി.

മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്. നാലാം സ്ഥാനത്തുള്ള ചെൽസി ചാമ്പ്യൻസ് ലീഗിൽ കയറിയെങ്കിലും പ്ലേ ഓഫ് കളിക്കേണ്ടി വരും.

Leave a comment