ഡെജൻ ലോവ്റെൻ ലിവർപൂൾ വിടുന്നു..ലക്‌ഷ്യം റഷ്യ
അടുത്ത സീസണിൽ ലിവർപൂൾ ഡിഫൻഡർ ലോവ്റെൻ ആൻഫീൽഡിൽ തുടരാനുള്ള സാധ്യത കുറയുന്നു. വാൻ ഡൈക്, ഗോമസ്,മാറ്റിപ് എന്നിവരുടെ സാന്നിധ്യം കാരണം പലപ്പോഴും ഈ 31 കാരന് സ്ഥാനം ലിവർപൂൾ ബെഞ്ചിലാണ്. റഷ്യൻ ക്ലബായ സെനിത് സെയിന്റ് പീറ്റേഴ്‌സ്ബർഗ് ക്രോയേഷ്യൻ താരത്തിനായി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. കൂടുതൽ അവസരങ്ങൾക്കായി മാറ്റം താരവും ആഗ്രഹിക്കുന്നു. 11 മില്യൺ പൗണ്ടിന്റെ കരാർ ഇരു ടീമുകളും തമ്മിൽ ഉടനെ നടക്കാൻ സാധ്യത. ഡീൽ നടക്കുകയാണെങ്കിൽ നീണ്ട 6 വർഷത്തെ ലിവർപൂൾ ജീവിതത്തിന് താരം അന്ത്യം കുറിക്കും.
2013 ൽ 20 മില്യൺ പൗണ്ട് മുടക്കി സതാംപ്ടണിൽ നിന്നാണ് ലോവ്റെനെ ലിവർപൂളിൽ എത്തിച്ചത്. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ് എന്നിവ ടീമുമൊത്ത് നേടാൻ താരത്തിന് സാധിച്ചു.






































