മിലാൻ 1 – 1 അറ്റലാൻറ്റ; കിരീട പ്രതീക്ഷകൾ അടിയറവ് വെച്ച് അറ്റലാൻറ്റ
നിർണായക മത്സരത്തിൽ അറ്റലാൻറ്റ സമനില വഴങ്ങി കിരീട മോഹങ്ങൾ അടിയറവ് വെച്ചു. കഴിഞ്ഞ മത്സരത്തിൽ യുവന്റസ് തോറ്റ സാഹചര്യത്തിൽ ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് വിത്യാസം അറ്റലാന്ററാക്ക് കുറക്കാമായിരുന്നു. പക്ഷെ കൊറോണക്ക് ശേഷം മികച്ച ഫോമിൽ തുടരുന്ന എ.സി.മിലാൻ അവർക്ക് വിലങ്ങു തടിയായി.
ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു പോയിന്റ് പങ്കിട്ടെടുത്തു. മികച്ച ഫോം തിരിച്ചെടുത്ത ഹക്കൻ ചാൽഹനഗ്ലൂ ആണ് മിലാനെ ആദ്യം മുന്നിൽ എത്തിച്ചത്. അതി മനോഹരമായ ഒരു ഫ്രീ കിക്കിലൂടെ ആണ് കൊറോണക്ക് ശേഷമുള്ള തന്റെ അഞ്ചാം ഗോൾ അദ്ദേഹം കണ്ടെത്തിയത്. പക്ഷെ ആദ്യ പകുതി കഴിയുന്നതിന് മുമ്പ് തന്നെ ഡുവൻ സപ്പട്ട അറ്റലൻറ്റയെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. രണ്ടാം പകുതിയിൽ വിജയ ഗോളിനായി ഇരു ടീമുകളും കിണഞ്ഞ ശ്രമിച്ചെങ്കിലും ഗോൾ മാത്രം അന്യം നിന്നു.അറ്റലാൻറ്റ രണ്ടാം സ്ഥാനത്ത് തന്നെ തുടരുമ്പോൾ മിലാൻ ആറാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.






































