ഏഷ്യൻ ബ്രാഡ്മാന് പിറന്നാൾ ആശംസകൾ
ക്രക്കറ്റ് ഒരു പിയാനോയാണെങ്കില്‍ , അതിലെ എക്കാലത്തെയും മികച്ച വായനകാരനാണ് സഹീര്‍ അബാസ്. ഏഷ്യന്‍ ബ്രാഡ്മാന്‍ എന്നറിയപെടുന്ന സഹീര്‍1969 മുതല്‍ 85 വരെ ഉളള തന്‍റെ കരിയറില്‍ 45 ആവറേജില്‍ നേടിയ 5000 റണ്‍സേ 47.5 ആവറേജില്‍ ഏകദിനത്തില്‍ നേടിയ 2792 റണ്‍സോ അല്ല സഹീര്‍ അബാസ് എന്ന പാക്ക് ബാറ്റസ്മാനെ പറ്റി ഓര്‍ക്കുക…. ക്രക്കറ്റില്‍ അയാള്‍ രചിച്ച കവിതകളാണ്.
വാലി ഹാമ്മണ്ട് എന്ന ഇതിഹാസ താരത്തിന് ശേഷം, ബാറ്റിങ് കവിത ആക്കിമാറ്റിയ മറ്റൊരു താരം ഇല്ലെന്ന് പറയുന്നത് വെറുതെയല്ല. ഗ്രണ്ടിന്‍റെ ഇരു വശത്തും ഒരു കര്‍വ് വരക്കുന്നതുപോലെ കവറിലൂടെയും എക്സ്ട്ര കവറിലൂടെയും ബാറ്റിങ് എന്ന കലയുടെ അതിന്‍റെ എല്ലാ സൗന്ദര്യവും ആവാഹിച്ച സേ്ട്രാക്കുകള്‍ അയാള്‍ കരിയറിലുടനീളം പായിച്ചുകൊണ്ടിരുന്നപ്പോള്‍ നമുക്കു ദ്രശ്യമായത് ക്രക്കറ്റ് എന്ന കളിയുടെ എക്കാലത്തെയും സൗന്ദര്യമാണ്….
Yes His batting was ‘soulful music at its best’. അങ്ങനെയേ ആ ബാറ്റിങിനെ വിശേഷിപ്പിക്കാനാകൂ…ക്രിക്കറ്റിന് ഇതിലേറെ സൗന്ദര്യം നല്‍കിയൊരാളില്ല…