Cricket Cricket-International Stories Top News

ഹ്യൂഗ് ജാക്ക്മാൻ – ക്രിക്കറ്റിനെ പ്രണയിച്ച ഹോളിവുഡ് ആക്ഷൻ ഹീറോ…

July 23, 2020

author:

ഹ്യൂഗ് ജാക്ക്മാൻ – ക്രിക്കറ്റിനെ പ്രണയിച്ച ഹോളിവുഡ് ആക്ഷൻ ഹീറോ…

മാർവൽ സിനിമകളിലെ ഏറ്റവും മികച്ച വിജയം കൈവരിച്ച സിനിമ സീരിസ് ആയ X-Man Wolverine ലെ സൂപ്പർ ഹീറോ!!..

സർവ്വകലാ വല്ലഭൻ,….
സംഗീതം, ഡാൻസ്, ഫുട്‌ബോൾ,കായിക അധ്യാപകൻ, സിനിമാ സംവിധാനം, നിർമ്മാണം, ദേശിയ ബാസ്കറ്റ്‌ബോൾ താരം, കയാക്കിങ് താരം, അതിലുപരി മികച്ച ക്രിക്കറ്റ് കളിക്കാരൻ..

ആസ്ത്രേലിയലിലെ ന്യൂ സൗത്ത് വെയിൽസിലെ സിഡ്നിയിൽ ഗ്രേസ് മക്നീലിനും , ക്രിസ്റ്റഫർ ജോൺ ജാക്ക്മാന്റെയും 5 മക്കളിൽ അവസാനത്തെ കുട്ടി . അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇംഗ്ലീഷുകാരായിരുന്നു. 1967 ൽ “ടെനപൗണ്ട് പോംസ്” കുടിയേറ്റത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിൽ എത്തിയീ ദമ്പതികൾ. അതിനാൽ ഓസ്‌ട്രേലിയൻ പൗരത്വത്തിനുപുറമെ, യുകെയിൽ ജനിച്ച മാതാപിതാക്കൾക്ക് ജനിച്ചതിലൂടെ ജാക്ക്മാൻ ബ്രിട്ടീഷ് പൗരത്വംകിട്ടി. അദ്ദേഹത്തിന്റെ പിതാമഹന്മാരിൽ ഒരാളായ നിക്കോളാസ് ഐസിഡോർ ബെല്ലസ് ഗ്രീക്ക് ആയിരുന്നു, ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്നുള്ള ഒരു കുടുംബം..

ജാക്കമാന് എട്ടുവയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി. ജാക്ക്മാൻ അച്ഛനോടും രണ്ട് സഹോദരന്മാരോടും ഒപ്പം ഓസ്ട്രേലിയയിൽ താമസിച്ചു, അമ്മ ഇംഗ്ലണ്ടിലേക്ക് മടങ്ങി..
കുട്ടിക്കാല ജീവിതത്തിൽ ഒറ്റപ്പെട്ട ജീവിതം നേരിട്ട ഇദ്ദേഹം ആശ്വാസം കണ്ടെത്തിയത് ബീച് ക്രിക്കറ്റ്, ക്യാപമ്പിങ് ,ഫുട്‌ബോൾ എന്നി രംഗത്ത് ആയിരുന്നു. ക്രിക്കറ്റ് തലക്ക് പിടിച്ച ജാക്കമാൻ ന്യൂ സൗത്ത് വെയിൽസ് ക്രിക്കറ്റ് ക്ലബ്ബിൽ ചേർന്നു. ആജാനബഹു ആയ ജാക്കമാനെ കണ്ട ക്ലബ്ബ് അംഗങ്ങൾ ആശങ്കയോടെ ആണ് നോക്കി കണ്ടത്. ഇയ്യാൾക് കളിക്കാൻ ആകുമോ എന്ന സംശയം വേറെയും. പക്ഷെ മറ്റുള്ള സഹകളിക്കാരെകാൾ കായിക മികവ് ഉള്ള ജകമാൻ ക്ലബ്ബ് മാനേജ്മെന്റന്റെ സംശം നിശ്ശേഷം പരിഹരിച്ചു. ഒരു ഹിറ്റർ, ഫാസ്റ്ബൗളർ എന്ന നിലയിൽ ആയിരുന്നു ആ സമയത്തു ക്ലബ്ബിൽ അദ്ദേഹം കളിച്ചത്. അദ്ദേഹത്തെ ആ സമയത്തു ക്രിക്കറ്റ് ലോകത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചത് പ്രിയ സുഹൃത്തായ സ്പിൻ ഇതിഹാസം സാക്ഷാൽ ഷെയിൻവോൺ ആയിരുന്നു..

ക്രിക്കറ്റ് ഇല്ലാത്ത സമയത്ത് പാർട്ടൈമിൽ അഭിനയം പഠിക്കാൻ ഡ്രാമ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാക്കമാൻ ചേർന്നു. ചെറിയ പരസ്യ ചിത്രങ്ങൾ , മികച്ച നാടക വേഷങ്ങൾ എന്നിവ ചെയ്ത് ശ്രദ്ദ പിടിച്ചു പറ്റി. വീണ്ടും ക്രിക്കറ്റ് സീസൻ തുടങ്ങിയ സമയത്തു തിരിച്ചു ടീമിലേക് പോയ അദ്ദേഹത്തിനെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. ജാക്ക്മാനേക്കാൾ പതിൻ മടങ് കഴിവ് ഉള്ള പല താരങ്ങൾ ടീമിൽ ഇടം പിടിച്ചു, അദ്ദേഹത്തിന് പുറത്തേക്ക് പോകേണ്ടിയും വന്നു.

തന്റെ വിധിയോർത്ത് വിഷണ്ണൻ ആയ ജാക്കമാൻ വീണ്ടും നാടക രംഗത്തേക്ക് പോയി. അവിടെയും അവസരം നഷ്ടപ്പെട്ടു. അവിടുന്ന് അദ്ദേഹം ഇംഗ്ളണ്ടിലേക്ക് കുടിയേറി. അവിടെ ഡ്രാമ അക്കാദമിയിൽ ചേർന്ന് ചെറിയ വേഷങ്ങൾ ചെയ്യാൻ തുടങ്ങി. അത് അദ്ദേഹത്തെ സിനിമലോകത്തേക് എത്താൻ സഹായിച്ചു. 2000ൽ റിലീസ് ആയ ആദ്യ ഹോളിവുഡ് സിനിമയായ X-Man അദ്ദേത്തിന്റെ ജീവിതത്തിന്റെ തലയെഴുത് മാറ്റി..

പിന്നീട് തിരഞ്ഞു നോക്കേണ്ടി വന്നില്ല. പക്ഷെ ഇപ്പോളും ക്രിക്കറ്റ് എന്ന ജ്വരത്തിന്റെ പിടിയിൽ, ഏത് ആഷസ് സീരിസ് നടന്നാലും അതിൽ TV9 ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ പ്രതിനിധി ആയി കമന്ററി ബോക്‌സിൽ ജാക്കമാൻ എന്നും ഉണ്ടാകും.
സച്ചിൻ, വിരാട്കോലി എന്നീ കളിക്കാരുടെ ഒരു ഡൈഹാർഡ് ആരാധകൻ ആണ്. സച്ചിനോട് അമിതമായ ആരാധന കാരണം ജാക്കമാൻ നിരവധി തവണ ഇൻഡ്യയിൽ സച്ചിനെ കാണാൻ വന്നും, കഴിഞ്ഞ 22 വർഷമായി സച്ചിനെ സന്ദര്ശിച്ചു കൂടെ താമസിക്കുന്ന പ്രവണത ഉള്ള ലോകത്തെ ഏക അഭിനയതാവ്.
സച്ചിൻ തിരിച്ചും ഇതേ രീതിയാണ് സ്വീകരിക്കുന്നത്. സിഡ്‌നി എന്നാൽ സച്ചിന് മറ്റൊരു മുംബൈ ആണ്, ഇവർ രണ്ടും പേരും സഹകരണ അടിസ്‌ഥാനത്തിൽ സിഡിനിയിൽ നടത്തുന്ന റെസ്റ്റോറന്റ് വളരെ പ്രശസ്തമാണ്…

Leave a comment