ഹൊസെ കാലെഹോൺ – നാപോളി മധ്യനിരയുടെ നെടും തൂൺ
സീസൺ തുടക്കത്തിലേ പതറിയ തുടക്കത്തിന് ശേഷം കോപ്പ ഇറ്റാലിയ കരസ്ഥമാക്കിയതിലും യൂറോപ്പ ബെർത്തിന് സമീപമെത്തി നില്കുന്നതിലുമെത്തിയ നാപോളിയുടെ മുന്നേറ്റത്തിൽ കല്ലഹനും നല്ല പങ്കുണ്ട്,പക്ഷെ അയാളുടെ പേരധികം പരാമർശിച്ചു കാണാറില്ല.ഫീൽഡിൽ ഒരു ഐ ക്യാച്ചിങ്ങ് പ്ളെയറല്ല അയാൾ.പൊസിഷണൽ ഫ്ലെക്സിബിലിറ്റി നിറഞ്ഞ ടാലന്റഡായൊരു പ്ലെയർ.വർക് റേറ്റും കൻസിസ്റ്റന്സിയും നിറഞ്ഞ പെർഫോമൻസിലൂടെ നാപോളി ടീമിന്റെ അവിഭാജ്യഘടകമായി 7 സീസണിലായി നിറഞ്ഞുനിൽക്കുകയാണ് 33 കാരനായ സ്പാനിഷ് താരം.
അറ്റാക്കിങ് മിഡ്ഫീൽഡിൽ എപ്പോളും ഗോളിലേക്കൊരു കണ്ണുമായി നിൽക്കുന്ന താരത്തിന്റെ തുടക്കം. La Fabrica യിൽ നിന്ന് ഗ്രാജുവേഷൻ നേടി പോച്ചറ്റിനൊയുടെ എസ്പാനിയോലിൽ എത്തിയതായിരുന്നു.വിങ്ങറായി തിളങ്ങിയ ഹൊസെയെ റയൽ മാഡ്രിഡ് ടീമിലെത്തിച്ചു.മൗറീഞ്ഞ്യോടെ ഗെയിം പ്ലാനിൽ ഡീപ് ലൈയിങ് മിഡ്ഫീൽഡറായും ചിലപ്പോൾ മാത്രം വിങ്ങറായും ഉപയോഗിക്കപ്പെട്ട താരത്തിന് സ്പാനിഷ് കാപിറ്റൽ ടീമിൽ സ്ഥിരസാന്നിധ്യമാവാൻ പറ്റിയില്ല. ലാലിഗയും കോപ്പയും നേടിയ ടീമിലെ ജാം പാക്ഡ് മിഡ്ഫീൽഡിൽ പരിമിത സമയമേ ലഭിച്ചുള്ളൂ.

2013 ൽ നാപോളിയിൽ എത്തി അധികം വൈകാതെ ഫിയോയെ തോൽപി്ച് കോപ്പ ഇറ്റലി നേടിയ ടീമിൽ ഇടം പിടിച്ചു.250 കളികളിൽ നിന്നായി 64 ഗോളുകൾ.അസിസ്റ്റ് പ്രൊവൈഡറായി ടീം ആശ്രയിക്കുന്ന കള്ളെഹൺ ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ടുകളിലൂടെയാണ് മിക്കവാറും ഗോളുകൾ നേടാറുള്ളത്.എതിർ ഡിഫൻസിനെ സ്പ്ലിറ്റ് ചെയ്യിക്കുന്ന റണ്ണുകളിൽ ബഹുമിടുക്കനാണ് .4 ഗോളുകളും 7 അസിസ്റ്റുകളും ലീഗിൽ നേടിയ താരത്തെ വാലെൻസിയയും എവർട്ടനും ടീമിലെത്തിക്കാൻ ശ്രമിക്കുന്നു.
José Callejón(33-നാപോളി വിങ്ങർ/ഫോർവേഡ്)