Editorial Foot Ball Top News

ഗാർഡിയോളയുടെ വലിയ ഒരു തലവേദനയാണ് ക്യാൻസെലോ മാറ്റിയിരിക്കുന്നത്

July 22, 2020

ഗാർഡിയോളയുടെ വലിയ ഒരു തലവേദനയാണ് ക്യാൻസെലോ മാറ്റിയിരിക്കുന്നത്

വിങ് ബാക്കുകളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് തെളിയിച്ച വ്യക്തിത്വമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗാർഡിയോള. അദ്ദേഹത്തിന്റെ ആദ്യ സൈനിംഗുകളിൽ ഒന്നാകട്ടെ കൈൽ വാക്കറും ബെഞ്ചമിൻ മെൻഡിയും ഡാനിലോയും. 45 മില്യൺ പൗണ്ട് കൊടുത്ത വാക്കർ എന്ന ഡിഫെൻഡറെ മേടിച്ച പെപ്പിന്റെ ബുദ്ധിയെ പലരും സംശിയിച്ചതാണ്. പക്ഷെ തന്റെ കന്നി ലീഗ് കിരീടം ഇംഗ്ലണ്ടിൽ പെപ് നേടിയപ്പോൾ (2017 -18) അതിൽ വിങ് ബാക്കുകൾ നടത്തിയ സംഭാവന വളരെ വലുതായിരുന്നു. വിങ് ബൈക്കുകൾ ഉപയോഗിച്ച് ആക്രമണം അഴിച്ചു വിടുന്ന തന്ത്രം പിന്നീട് ക്ളോപ്പും ലിവർപൂളിൽ ചെയ്തത് നാം കണ്ടതാണ്.

എന്നാൽ ഫെബിൻ ഡെഫ് പോയതിന് ശേഷം ലെഫ്റ്റ് ബാക്ക് സിറ്റിക്ക് എന്നും ഒരു തലവേദനയായിരുന്നു. മെൻഡിയുടെ പരിക്കും സ്ഥിരതയില്ലായ്മയും പെപ്പിനെ സിഞ്ചെങ്കോ, ആൻജെലിനോ എന്നിവരെ പരീക്ഷിക്കാൻ നിർബന്ധിതനാക്കി. താരങ്ങൾ ഇരുവരും പ്രതിഭയുള്ള താരങ്ങൾ ആണെങ്കിലും ചാമ്പ്യൻ ടീമിൽ കളിക്കേണ്ട രീതിയും വശവും വന്നിട്ടില്ല എന്നുള്ളത് വസ്തുത. അങ്ങനെയാണ് ഈ വര്ഷം ആദ്യം യുവന്റസിൽ നിന്ന് വന്ന പോർച്ചുഗീസ് താരം ജാവോ ക്യാൻസെലോയെ പെപ് ഇടത് വിങ് ബാക്കായി ഇറക്കുന്നത്.

റൈറ്റ് ബാക്കായ ഡാനിലോയെ കൊടുത്തിട്ട് മേടിച്ച താരമാണ് ക്യാൻസെലോ. അദ്ദേഹത്തെ എത്തിച്ച പ്രധാന കാരണം ഇരു വിങ്ങുകളിലും താരത്തിനെ വിന്യസിക്കാം എന്നുള്ളതാണ്. എന്നാൽ കഴിഞ്ഞ മത്സരത്തിലാണ് പെപ് ക്യാൻസെലോയെ വിങ് ബാക്കായി ഫുൾ ടൈം ഇറക്കിയത്. സ്റ്റെർലിങ് – ക്യാന്സലോ കൂട്ടുകെട്ട് അക്ഷരാർഥത്തിൽ വാറ്റ്‌ഫോഡിന്റെ നടുവൊടിച്ചു. ആദ്യ 20 മിനുട്ടിനുള്ളിൽ തന്നെ കളിയുടെ ഗതി എന്തനാണെന്ന് ക്യാൻസെലോ വ്യക്തമാക്കി കൊടുത്തു. മത്സരത്തിലെ ക്യാൻസെലോയുടെ സാംഖ്യികം ചുവടെ ചേർക്കുന്നു.

90 Mins Played

114 Touches

80 Accurate Passes

96% Pass Accuracy

11 Ground Duels Won

6 Successful Dribbles

5 Accurate Long Balls

4 Tackles

2 Clearances

2 Key Passes

2 Aerial Duels Won

1 Big Chance Created

റയൽ മാഡ്രിഡിനെ നേരിടാൻ പോകുന്ന സിറ്റിക്ക് ക്യാൻസെലോയുടെ ഈ വരവ് വളരെ അധികം പ്രചോദനം നൽകും. ശക്തമായി പ്രതിരോധിക്കാനും ആക്രമിക്കാനും അറിയുന്ന താരം പെപ്പിന്റെ പദ്ധതികൾക്ക് മൂർച്ച കൂട്ടും. ഈ ഫോമിൽ തുടരുകയാണെങ്കിൽ മെൻഡിയെക്കാളും ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കാൻ എന്തുകൊണ്ടും അർഹൻ ക്യാൻസെലോ തന്നെ.

Leave a comment