21 വയസ്സിൽ 200 സീനിയർ മത്സരങ്ങൾ !!
ഇന്നലെ എ.സി മിലാൻ സസുവോളയെ നേരിട്ടപ്പോൾ ലോകം ഒരു അപൂർവ നേട്ടത്തിന് സാക്ഷ്യം വഹിച്ചു. മിലാൻ ഗോളിയായ ജിൻലൂഗി ഡോണറുമ ചുവന്ന കുപ്പായത്തിലെ തന്റെ 200 ആം മത്സരത്തിനായിരുന്നു ഇറങ്ങിയത്. മിലാൻ ആ മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചു ആഘോഷിച്ചു.
14 വയസ്സ് മുതൽ മിലാൻ എന്ന കുടുംബത്തിലെ അംഗമാണ് ഡോണറുമ. യൂത്ത് അക്കാദമിയിലെ മികച്ച പ്രകടനം അദ്ദേഹത്തിന് വെറും 16 വയസുള്ളപ്പോൾ സീനിയർ ടീമിലേക്കുള്ള വിളിയിൽ കലാശിച്ചു. സാൻ സിറോയിൽ തന്റെ ആദ്യ മത്സരത്തിന് ഒക്ടോബർ 25, 2015 ഡോണറുമ ഇറങ്ങുമ്പോൾ പ്രായം വെറും 16 വയസ്സും 242 ദിവസവും. മിലാന് വേണ്ടി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ഡോണറുമ അന്ന് മാറി.
2016 മുതൽ മിലാൻ ഗോൾ വലക്ക് പിന്നിലെ സ്ഥിരം സാന്നിത്യമായി ഡോണറുമ മാറി. ആ പ്രകടനങ്ങൾ ഇറ്റാലിയൻ നാഷണൽ ടീമിലേക്കുള്ള വിളിക്കും കാരണമായി. ഡോണറുമ ഇറ്റലിയെ പ്രധിനിധികരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഗോളിയായി മാറി. മിലാനു വേണ്ടി 100, 200 മത്സരങ്ങൾ പൂർത്തിയാക്കുന്ന ഏറ്റവു പ്രായം താരവും അദ്ദേഹം തന്നെ. ഇതിനിടയിൽ മിലാന്റെ നായകൻ എന്ന വേഷവും അദ്ദേഹത്തെ തേടി വന്നു.
ദൈർഖ്യമേറിയ ഈ കരിയറിൽ 72 ക്ലീൻ ഷീറ്റ്സ് ഡോണറുമക്ക് അവകാശപെടാനുണ്ട്. ഈ വര്ഷം മാത്രം 12 എണ്ണവും. ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ്സ് ഈ സീസണിൽ പുലർത്തിയ ഗോളിയും അദ്ദേഹം തന്നെ. കോറോണക്ക് ശേഷം മിലാൻ 8 മത്സരങ്ങൾ കളിച്ചപ്പോൾ, ഒന്നിൽ പോലും ടീമിനെ തോൽവിയിലേക്ക് തള്ളിവിടാൻ ഡോണറുമ അനുവദിച്ചില്ല.
മിലാൻ വീണ്ടും യൂറോപ്പിൽ കളിയ്ക്കാൻ അർഹത നേടും എന്ന് വേണം പോയിന്റ് പട്ടികയിലെ വിവരം മനസിലാക്കി വിശ്വസിക്കാൻ. ഈ ഉയർച്ചയിൽ ഡോണറുമ വഹിച്ച പങ്കു ചെറുതല്ല. ഡോണറുമയുടെ ഉയര്ച്ചയും ഇനിയും ഏറെ ഉണ്ട് എന്ന് വേണം വിശ്വസിക്കാൻ – മറ്റൊരു രീതിയിൽ പറഞ്ഞാൽ… ലോകം വെട്ടി പിടിക്കാൻ അങ്ങനെ പരന്നു കിടക്കുവാണ്..ഏതായാലും ലോകം ബുഫണിന്റെ പിൻഗാമിയെ ആസ്വദിക്കുന്നു.






































