EPL: ആർസെനലിനു തോൽവി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റെലിഗെഷൻ ഭീഷണി നേരിടുന്ന ആസ്റ്റൺ വില്ലക്കെതിരെ ആർസെനലിനു തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്സിന്റെ പരാജയം. വിജയികൾക്ക് വേണ്ടി ട്രേസിഗേ 27ആം മിനുട്ടിൽ ഗോൾ നേടി. തോൽവിയോടെ ആർസെനലിനു ഈ സീസണിൽ പ്രീമിയർ ലീഗിൽ ടോപ് 6 ഫിനിഷ് സാദ്ധ്യതകൾ അവസാനിച്ചു. 37കളിയിൽ നിന്നും 53പോയിന്റുമായി പത്താം സ്ഥാനത്താണ് ഗണ്ണേഴ്‌സ്. എന്നാൽ ജയത്തോടെ ആസ്‌റ്റൺവില്ല റെലിഗെഷൻ സോണിനു മുകളിലെത്തി. 34പോയിന്റാണ് വില്ലക്കുള്ളത്. യൂറോപ്പ ലീഗിൽ കടക്കാൻ ഇനി ഓഗസ്റ്റ് 1നു നടക്കുന്ന FA കപ്പ് ഫൈനലിൽ ചെൽസിയെ തോൽപ്പിച്ചാൽ മാത്രമേ ആർസെനലിനു യോഗ്യത നേടാനാകൂ.