Foot Ball Top News

ഇംഗ്ലീഷ് വണ്ടർ കിഡ് ജൂഡ് ബെല്ലിങ്ങ്ഹാം ബൊറൂസ്സിയ ഡോർട്ട്മുണ്ടിൽ !!

July 21, 2020

ഇംഗ്ലീഷ് വണ്ടർ കിഡ് ജൂഡ് ബെല്ലിങ്ങ്ഹാം ബൊറൂസ്സിയ ഡോർട്ട്മുണ്ടിൽ !!

പ്രതിഭയുള്ള താരങ്ങളെ നന്നേ ചെറുപ്പത്തിലേ ടീമിൽ എത്തിക്കാൻ ഡോട്ട്മണ്ട് കഴിഞ്ഞേ ടീം ഉള്ളു. ജേഡൻ സാഞ്ചോ, ഏർലിങ് ഹാലാൻഡ് എന്നിവരൊക്കെ അതിന്റെ ഉത്തമ ഉദാഹരങ്ങൾ ആണ്. ഇപ്പോൾ ഇതാ ഇംഗ്ലീഷ് ഫുട്ബോളിന്റെ ഭാവി എന്നറിയപ്പെടുന്ന, വെറും 17 വയസ്സ് മാത്രം പ്രായമുള്ള ബില്ലിങ്‌ഹാം എന്ന മിഡ്‌ഫീൽഡറെയും ബൊറൂസിയ ഡോട്ട്മണ്ട് സൈൻ ചെയ്തിരിക്കുന്നു.

മാഞ്ചസ്റ്റർ യൂണൈറ്റഡുമായി ഉണ്ടായ കടുത്ത പോരാട്ടത്തിനൊടുവിലാണ് താരത്തിന്റെ ഒപ്പ് ജർമൻ ടീം സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് ഡോട്ട്മണ്ട് യുണൈറ്റഡ് കണ്ടു വെച്ച കളിക്കാരെ റാഞ്ചുന്നത്. ഏർലിങ് ഹാലണ്ടിനെയും ചെകുത്താന്മാരുടെ മൂക്കിൻ തുമ്പിൽ നിന്നാണ് ഡോട്ട്മണ്ട് കൊണ്ടുപോയത്. 5 വർഷത്തേക്കാണ് താരം കരാർ ഒപ്പു വെച്ചത്. 25 മില്യൺ യൂറോ ആണ് ബൊറൂസിയ ഈ നീക്കത്തിനായി ചാംപ്യൻഷിപ് ക്ലബായ ബിർമിങ്ഹാമിന് നൽകിയത്.

സ്റ്റീവൻ ജെറാഡിന്റെ പിൻഗാമി എന്നാണ് താരം ഇപ്പളെ അറിയപ്പെടുന്നത്. ഈ പ്രായത്തിൽ തന്നെ ചാമ്പ്യൻഷിപ്പിൽ 31 സീനിയർ മത്സരങ്ങൾ ബിർമിങ്ഹാമിനായി ജൂഡ് കളിച്ചു. അവരുടെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ, ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറെർ എന്നീ റെക്കോഡുകളും ഈ കൗമാരക്കാരന് സ്വന്തം.

Leave a comment