Foot Ball Top News

റോമാ 2 – 2 ഇന്റർ മിലാൻ

July 21, 2020

author:

റോമാ 2 – 2 ഇന്റർ മിലാൻ

മറ്റൊരു ഇറ്റാലിയൻ ക്ലാസിക്കിനു ആവേശകരമായ അന്ത്യം. റോമാ ഇന്ററിനെ വരവേറ്റ മത്സരത്തിൽ ഇരു ടീമുകളും ഈരണ്ടു ഗോളുകൾ വീതം അടിച്ചു പോയിന്റുകൾ പങ്കിട്ടു. സമനിലയായെങ്കിലും ലാസിയോ തോറ്റതോട് കൂടി രണ്ടാം സഥാനത്തേക്ക് ഉയരാൻ കോണ്ടേയുടെ ഇന്റർ മിലാന് സാധിച്ചിരിക്കുന്നു.

ഇന്റർ ആണ് സ്കോറിങ്ങിനു തുടക്കം കുറിച്ചത്. കോർണർ കിക്ക്‌ അതി മനോഹരമായ ഹെഡ്ഡ്റിലൂടെ ഡച്ച് ഡിഫൻഡർ ഡെ വ്രിജ് വല ചലിപ്പിച്ചു. പക്ഷെ മനോഹരമായ ബിൽഡ് അപ്പ് പ്ലേയിലൂടെ റോമാ രണ്ടണ്ണം തിരിച്ചടിച്ചു. സ്പിനാസോളയും മിക്കിട്ടറിയാനും ആയിരുന്നു ഗോൾ നേടിയവർ. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ റോമയുടെ അനാസ്ഥ ഇന്ററിന് പെനാൽറ്റി ലഭിക്കാൻ ഇടയായി. പകരക്കാരനായി ഇറങ്ങിയ ലുക്കാക്കു അത് കോൺവെർട് ചെയ്തു ഇന്ററിനു വിലപിടിപ്പുള്ള ഒരു പോയിന്റ് സ്വന്തമാക്കി കൊടുത്തു.

Leave a comment