റൊണാൾഡോയ്ക്ക് ഇരട്ട ഗോൾ; ഇറ്റാലിയൻ ക്ലാസിക്കിൽ യുവേക്ക് ജയം
റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ യുവന്റസ് ലാസിയോയെ മറികടന്നു. ജയത്തോടെ പോയിന്റ് പട്ടികയിൽ 8 പോയിന്റ് ലീഡ് നിലനിർത്താൻ യുവന്റസിന് സാധിച്ചു. വെറും നാല് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കേ യുവന്റസ് കിരീടം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. തോൽവിയോടെ രണ്ടാം സ്ഥാനത്തായിരുന്ന ലാസിയോ നാലാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.
ഹാൻഡ്ബോളിനു ലഭിച്ച പെനാൽറ്റി കൺവെർട് ചെയ്താണ് റൊണാൾഡോ സ്കോറിന് തുടങ്ങിയത്[51′]. മൂന്നു മിനുട്ടിനുള്ളിൽ [54′]ഡിബാല നൽകിയ പാസ് ഗോൾ ആക്കി അദ്ദേഹം ലീഡ് നില വർധിപ്പിച്ചു.ഇതോടെ മറ്റൊരു റെക്കോർഡും അദ്ദേഹം സ്വന്തമാക്കി – സീരി എ യിൽ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ നേടിയ താരം. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ സിറോ ഇമ്മൊബിൽ [81′] ലാസിയോയുടെ ആശ്വസ ഗോളും കണ്ടെത്തി.






































