ക്രിസ് വുഡ് – ബേൺലിയുടെ ഗോളാടിയന്ത്രം അത്ര മോശക്കാരനല്ല
വലിയ പ്രത്യേകതകളൊന്നുമില്ലാത്തൊരു സ്‌ട്രൈക്കർ..ആജാനബാഹു…ശാരീരിക മികവ് ഉപയോഗിച്ചുകൊണ്ട് തന്നിലേൽപിച്ച ഗോളടിയെന്ന ദൗത്യം പൂർത്തീകരിക്കാൻ ശ്രമിക്കുന്നു.വിശ്വസ്തൻ എന്നൊന്നും പറയാൻ പറ്റില്ല. ഡിഫൻസീവ്‌ലി സ്ട്രോങ്ങായ ടീം..ഗോൾ വഴങ്ങാതിരിക്കാൻ ശ്രദ്ധിക്കുക,കൗണ്ടറിൽ ഗോൾ നേടുക. അതിലൊന്ന് തന്നെയാണ് മിക്കവാറും കക്ഷിയുടേയും ദൗത്യം.

.ക്ലബ് റെക്കോർഡ് വിലക്ക് ടീമിലെത്തിച്ചന്യൂസിലന്റുകാരൻ ക്രിസ് വുഡ് സീസണിൽ 13 ഗോളുകൾ നേടിക്കഴിഞ്ഞു..44 വർഷത്തിനിടെ ടോപ് ഫ്‌ളൈറ്റ് ടയറിൽ ഒരു ബേൺലിതാരത്തിന്റെ ഏറ്റവുമുയർന്ന ഗോൾ ടാലി. ചാമ്പ്യൻഷിപ്പിൽ വർഷങ്ങളുടെ പരിചയസമ്പത്ത്.വെസ്റ്റ്ബ്രോം-ലെസ്റ്റർ-മിൽവാൾ-ലീഡ്സ് എന്നിവർക്കുവേണ്ടിയെല്ലാം ചാമ്പ്യൻഷിപ്പിൽ തിളങ്ങി.ലീഡ്‌സിലെ ഉജ്വലഫോം ശ്രദ്ധിച്ച ബേൺലി വുഡിനെ സ്വന്തമാക്കി. പരുക്കുകൾ ഇടയ്ക്കിടെ അലട്ടുന്നു എന്നതാണ് ക്രിസിന്റെ പ്രശ്നം..ഫിറ്റാണെങ്കിൽ ഗോളിലേക്കൊരു കണ്ണ് എപ്പോളുമുണ്ടാവും. ഗോൾ പേർ മിനിറ്റ് stat ൽ റൗൾ ഗിമിനസിനൊപ്പമുള്ള വുഡിന് സീസണിൽ
ലക,ഫിർമി,സോൺ എന്നിവരേക്കാളും ഗോളുകളുമുണ്ട്.
What a season Kiwi Chris Wood is having in the Premier League!