ഫ്ലോപ്പിൽ നിന്ന് അപകടകാരിയായ സ്‌ട്രൈക്കറിലേക്കുള്ള സുന്ദര പരിണാമം !!
“Do you want to take your No 9 shirt back?”
ഒലെയുടെ മെസേജിന് Yes എന്നു മറുപടി നൽകാൻ മാർഷ്യലിന് ശങ്കയേതുമുണ്ടായില്ല.സ്ലട്ടന് വേണ്ടി ഒഴിഞ്ഞുകൊടുത്ത കുപ്പായം തിരികെക്കിട്ടിയപ്പോൾ എന്നോ കൈമോശം വന്ന ആത്മവിശ്വാസം കൂടി തിരിച്ചുകിട്ടിയ ഫീൽ..ഇത്തവണ പിഴച്ചില്ല..അലസൻ എന്ന ദുഷ്‌പേരും ടോണി മാറ്റിയെടുത്തിരിക്കുന്നു…
റാഷ്‌ഫോർഡുമൊത്തുള്ള ഡെഡ്ലി കോമ്പിനേഷൻ എതിരാളികൾക്ക് പേടിസ്വപ്നമായി. പ്രതിഭ ധൂർത്തടിച്ചു കളയുന്നവൻ എന്നപേര് മാറ്റി ടീമിലെ ഏറ്റവും ഹാർഡ്വർക്കിങ് പ്ലെയർ എന്നതിലേക്ക് മാറി.പണ്ട് ബോളിന് വേണ്ടി വെയ്റ്റ് ചെയ്തുനിന്നിരുന്ന ആന്റണി മാർഷ്യൽ ഡീപ്പിലേക്കിറങ്ങിവന്ന് ബോൾ റിക്കവർ ചെയ്യുന്നു,ആക്രമണം ഇനിഷ്യേറ്റ് ചെയ്യുന്നു,അതിലുമുപരിയായി ഗോളുകളും വർഷിക്കുന്ന. സീസണിൽ 22 ഗോളുകൾ ഇതുവരെ.എന്റെ വന്യമായ സ്വപ്നങ്ങളിൽ പോലും ടോണി ഇമ്മാതിരി ഹാർഡ് വർക് ചെയ്യുന്നൊരു പ്ലെയറാകുമെന്നുള്ള സാദ്ധ്യത ഇല്ലായിരുന്നു..ഒലെക്കും നിർണായക പങ്കുണ്ട് ഈ മാറ്റത്തിൽ..
