മാർക്ക് കുകുറേല – ലാ ലീഗയിൽ പ്രതീക്ഷ നൽകുന്ന യുവ ഡിഫൻഡർ
ബാഴ്സിലോണയിൽ നിലനിന്നുകാണാൻ വ്യക്തിപരമായി ആഗ്രഹിച്ച പ്ലെയറാണ് കുകു..പക്ഷെ ലോൺ-സെയ്ൽ-ലോൺ-സെയ്ൽ സാഗക്കൊടുവിൽ 1 കളി മാത്രം ബാഴ്‌സക്ക് വേണ്ടി കളിച്ചവൻ ഗെറ്റാഫെക്ക് സ്വന്തമായി
വേർസിറ്റൽ പ്ലെയറായിരുന്നു ബാഴ്‌സ അക്കാദമി പ്രൊഡക്ടായിരുന്ന കുകുറേല്ല.LB, LM, or LW പൊസിഷനുകൾ വഴങ്ങും.ബോൾ ബ്ലോക്ക് ചെയ്യുന്നതിലും കൗണ്ടർ പ്രെസിങ്ങിലും ഡിഫൻസീവ് കോൺട്രിബൂഷനിലും ബഹുകേമൻ.2 സീസണുകളിലായി വളരെയധികം മെച്ചപ്പെട്ടിരുന്നു.പാസിങ്ങിലും ഫിനിഷിങിലുമുള്ള പോരായ്മയായിരിക്കാം ബാഴ്‌സ അവനെ കൈവിട്ടത്.നിരവധി ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും ലോൺ പെർമനന്റ് ആക്കാനുള്ള ഓപ്‌ഷൻ ട്രിഗർ ചെയ്ത ഗെറ്റാഫെ ചീപ് പ്രൈസിൽ കുക്കുവിനെ റാഞ്ചി,ബൈബാക്ക് ക്ളോസ് പോലും വെക്കാതിരുന്ന ബാഴ്‌സക്ക് ഇനിയുള്ള ട്രാൻസ്ഫറിൽ 10% വിഹിതം അർഹതപ്പെട്ടതാണ്.
എസ്പാന്യോളിൽ നിന്ന് 12 മത്തെ വയസിൽ
ബാഴ്‌സയിലെത്തിയ കുകു Digne യുടെ ഒഴിവിൽ ജോർഡി ആൽബയുടെ ബാക്കപ്പ് ആകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും വാൽവാർഡക്ക് താല്പര്യം ജുവാൻ മിറാൻഡയോടായിരുന്നു.അവനെയും കൃത്യമായി ഉപയോഗിക്കാൻ പറ്റിയില്ലെന്നത് വേറെ കാര്യം.ഐബറിലേക്ക് നീങ്ങിയ കുക്കു ടോപ് ഫ്‌ളൈറ്റിൽ അരങ്ങേറ്റം കുറിച്ചു.4-4-2 സ്റ്റൈലിൽ കളിച്ച ടീമിൽ തിളങ്ങിയ അവനെ പർചേസ് ഓപ്‌ഷനിൽ 2 മില്യന് ടീമിൽ സ്ഥിരമാക്കാൻ ശ്രമിച്ചെങ്കിലും 4 മില്യൺ ബൈബാക് ക്ളോസിൽ തിരിച്ചെത്തിച് പിറ്റേദിവസം ഗെറ്റാഫെയിലേക്ക് ലോണിനയച്ചു.ഇന്റർ
മിലാനെതിരെയുള്ള തിളങ്ങുന്ന പ്രകടനം
യൂറോപ്യൻ വമ്പന്മാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.ബിഗ് സ്റ്റേജിലും പതറാതെ കളിക്കുന്ന കുകുവിനെ 90 മിനിറ്റും ഗെറ്റാഫെ കളിക്കളത്തിൽ ഉപയോഗിക്കുന്നു






































