Foot Ball Top News

AC മിലാന് തകർപ്പൻ ജയം..നിലവിൽ യൂറോപ്പ സ്പോട്ട് പൊസിഷനിൽ

July 19, 2020

AC മിലാന് തകർപ്പൻ ജയം..നിലവിൽ യൂറോപ്പ സ്പോട്ട് പൊസിഷനിൽ

സീരി എ യിൽ എ.സി.മിലാന് വമ്പൻ വിജയം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് അവർ ബൊളോഗ്‌നയെ തോൽപിച്ചു. ജയത്തോടെ യൂറോപ്പ ലീഗ് പ്രതീക്ഷകൾ മിലാൻ നിലനിർത്തി. മിലാനു വേണ്ടി സീലമാക്കർ, ചാൽഹാനോളു, ബെന്നാസെർ, റെബിച്, കലാബ്രിയ എന്നിവർ വലചലിപ്പിച്ചപ്പോൾ ബൊളോഗ്‌നക്കായി ടോമിയാസു ആശ്വസ ഗോൾ കണ്ടെത്തി.

കോറോണക്ക് ശേഷം മിലാൻ തകർപ്പൻ ഫോമിലാണ്. കഴിഞ്ഞ 8 മത്സരങ്ങളിൽ നേടിയത് ആറു വിജയവും രണ്ടു സമനിലയും. മൊത്തം അടിച്ചു കൂട്ടിയത് 24 ഗോളുകളും.

Leave a comment