Foot Ball Top News

ലൈംഗിക പീഡനം – അഫ്ഗാൻ ഫുട്ബോൾ തലവന് ആജീവനകാല വിലക്കും പിഴയും

July 18, 2020

ലൈംഗിക പീഡനം – അഫ്ഗാൻ ഫുട്ബോൾ തലവന് ആജീവനകാല വിലക്കും പിഴയും

അഫ്‌ഗാനിസ്ഥാനിലെ വനിതാ ഫുട്ബോൾ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതിനു ഫീഫ ആജീവനാന്തം ഫുട്ബാളിൽ നിന്ന് വിലക്കേർപ്പെടുത്തിയ അഫ്ഗാനിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കരീമുദീൻ കരീമി ശിക്ഷ റദ്ദാക്കാനായി ലോക സ്പോർട്ട്സ് കോടതി C A S നെ സമീപിച്ചിരുന്നു. എന്നാൽ ശിക്ഷ റദ്ദാക്കിയില്ലെന്നു മാത്രമല്ല അതി രൂക്ഷമായ വിമർശനങ്ങളാണ് കോടതിയിൽ നിന്ന് അയാൾക്ക് കിട്ടിയത്..

പരിശീലനയിടങ്ങളിൽ നിന്ന്.ബലംപ്രയോഗിച്ചു ഇയാൾ പെൺകുട്ടികളെ കൂട്ടിക്കൊട്ടുപോയി അയാളുടെ ഓഫീസിനോട് ചേർന്നുള്ള മുറിയിൽ വച്ചു പീഡിപ്പിച്ചതും വഴങ്ങാത്തവരുടെ തലക്കു നേരെ തോക്ക് ചൂണ്ടി നാവു അറുത്തെടുക്കുമെന്നു ഭീഷണിപ്പെടുത്തിയും ഇയാൾ യുവ കളിക്കാരികളെ നശിപ്പിച്ച അനുഭവവിവരണങ്ങൾ ചോര ഉറഞ്ഞു കൂടും വിധ മാണ് രഹസ്യ മൊഴിയിൽ നിന്നു കോടതി അറിഞ്ഞത് !!

തുടർന്ന് വിധിന്യായത്തിൽ ന്യായാധിപന്മാർ കർശന പദങ്ങൾ തന്നെ ഉപയോഗിച്ചു
” എവിടെയും ചോരയുടെ ഗന്ധമാണ്. മാനവികത എന്നറിയാത്ത ഒരു കാട്ടാളന്റെ കടന്നുകയറ്റങ്ങളാണ് ഞങ്ങൾക്കിവിടെ കാണാനായത്… ഏറ്റവും കിരാതമായ കൈയേറ്റങ്ങളാണ് ഇയാളുടെതു.. ! ജീവിതത്തിൽ ഒരിക്കലും ഇയാൾ ഇനി കളിക്കളത്തിൽ കയറേണ്ട… 940000 യുറോ പിഴയും വിധിച്ചു കോടതി ഇയാൾക്ക്.. !

Leave a comment