Foot Ball Top News

34 ആം ലീഗ് കിരീടം ബെർണബുവിൽ എത്തിച്ചു സിദാനും കൂട്ടാളികളും

July 17, 2020

34 ആം ലീഗ് കിരീടം ബെർണബുവിൽ എത്തിച്ചു സിദാനും കൂട്ടാളികളും

തിരിച്ചു വരവ് ആഘോഷമാക്കി സിനദിൻ സിദാൻ. മാനേജർ ആയി മടങ്ങി വന്നതിനു ശേഷമുള്ള ആദ്യ സീസണിൽ തന്നെ ല ലീഗ റയലിനെ കൊണ്ട് തിരിച്ചു പിടിച്ചു. റയൽ മാഡ്രിഡ് വിയ്യാറയിലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിയപ്പോൾ മൂന്ന് വർഷങ്ങൾക്ക് ശേഷം റയൽ ലീഗ് കിരീടം ചൂടി. അതാകട്ടെ ലീഗിൽ ഒരു മത്സരം അവശേഷിക്കെ.

കരിം ബേനസീമയാണ് മത്സരത്തിലെ രണ്ടു ഗോളുകളും നേടിയത്. വിസന്റെ ഇബോറ വിയ്യാറയലിനായി ആശ്വസ ഗോളും നേടി. ഇതോടെ 37 മത്സരങ്ങളിൽ നിന്നായി 86 പോയിന്റ് മാഡ്രിഡിന് നേടാനായി. രണ്ടാം സ്ഥാനത്തുള്ള ബാഴ്സക്ക് ഇത്രയും മത്സരത്തിൽ നിന്ന് 79 പോയിന്റ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. അതിനാൽ ഒരു മത്സരം അവശേഷിക്കെ റയലിനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു.

 

Leave a comment