റെക്കോർഡുകൾ ഭേദിക്കാൻ ബാല്യം ഇനിയും ഏറെ !!
ല ലീഗയിൽ വല്ലഡോളിഡിനെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ മറികടന്നപ്പോൾ മെസ്സി സൃഷ്ടിച്ചത് മറ്റൊരു റെക്കോഡും. ഒരു സീസണിൽ 20 ൽ കൂടുതൽ ഗോളും അസിസ്റ്റും സ്വന്തമാക്കുന്ന ല ലീഗയിലെ ആദ്യ താരമായി അദ്ദേഹം. യൂറോപ്പിൽ ഈ നേട്ടം കൈവരിച്ചിരിക്കുന്ന മറ്റൊരു താരം ആഴ്സണലിന്റെ തിയറി ഒൻറി മാത്രമാണ്[2002-03]. ഒരു സീസണിൽ 20 അസിസ്റ്റ് എന്ന സഹതാരമായിരുന്ന സാവി സൃഷ്ഠിച്ച റെക്കോഡിനു ഒപ്പമെത്താനും മെസ്സിക്ക് വിദാലിനു നൽകിയ അസ്സിസ്സ്റ്റോടു കൂടി സാധിച്ചിരിക്കുന്നു. സാവിയും ഒൻറിയും ഒരു പോലെ ആകാൻ മെസ്സിക്കല്ലാതെ മറ്റാർക്ക് സാധിക്കും ..
ജയത്തോടെ റയൽ മാഡ്രിഡുമായുള്ള വിത്യാസം ഒരു പോയിന്റായി കുറക്കാൻ ബാഴ്സക്ക് സാധിച്ചിരിക്കുന്നു. പക്ഷെ റയൽ ഒരു മത്സരം കുറവാണു കളിച്ചിരുന്നത്. ചൗവാഴ്ച റയൽ ഗ്രാനഡയെ നേരിടുമ്പോൾ പക്ഷെ ഈ ഒരു പോയിന്റ് വിത്യാസം സമ്മർദ്ദം സൃഷ്ടിക്കും.






































