Foot Ball Top News

റൊണാൾഡോക്ക് ഡബിൾ; പക്ഷെ യുവന്റസ്റ്റിനെ സമനിലയിൽ തളച്ചു അറ്റലാൻറ്റ

July 12, 2020

റൊണാൾഡോക്ക് ഡബിൾ; പക്ഷെ യുവന്റസ്റ്റിനെ സമനിലയിൽ തളച്ചു അറ്റലാൻറ്റ

സീരി എ യിലെ ആവേശ മത്സരത്തിൽ തോൽ‌വിയിൽ നിന്ന് കഷ്ടിച്ച് യുവന്റസ് കരകയറി. അറ്റലാൻറ്റയുടെ ആക്രമണ ഫുട്ബോളിൽ യുവന്റസ് റ്റൂറിനിൽ മറുപടി ഇല്ലാതെ പോയതാണ് നാം കണ്ടത്. അവസാന നിമിഷ പെനാൽറ്റി യുവന്റസിന് സമനില വാങ്ങി കൊടുക്കുകയായിരുന്നു. യുവ യുടെ രണ്ടു ഗോളുകളും റൊണാൾഡോ പെനാൽറ്റിയിലൂടെ ആണ് നേടിയത്.

ആദ്യം സ്കോറിന് തുടങ്ങിയത് അറ്റലാൻറ്റ ആണ്. പപ്പു ഗോമസ് നൽകിയ സുന്ദരമായാ ഒരു പാസ് ഡുവൻ സപ്പാട്ട ഗോൾ ആക്കുകയായിരുന്നു. 55 ആം മിനുട്ടിൽ ഹാൻഡ്‌ബോളിനു കിട്ടിയ പെനാൽറ്റി ക്രിസ്റ്റ്യാനോ സ്കോർ ചെയ്തു സമനിലയിൽ എത്തിച്ചു. എന്നാൽ 80 മിനുട്ടിൽ മലിനോവ്‌സ്‌കി അറ്റലാൻറ്റയെ വീണ്ടും മുന്നിൽ എത്തിച്ചു. പക്ഷെ പെനാൽറ്റി ബോക്സിനകത്ത് വീണ്ടും ഹാൻഡ്‌ബോൾ ഉണ്ടായതോടെ മത്സരത്തിന്റെ അവസാന നിമിഷം ആതിഥേയർക്ക് പെനാൽറ്റി. അനായാസം അവരുടെ ടോപ് സ്കോറെർ ആയ റൊണാൾഡോ ഗോൾ ആക്കുകയും മത്സരം സമനിലയിൽ എത്തിക്കുകയും ചെയ്തു.

ഇതോടെ 76 പോയിൻറ്റും 8 പോയിന്റിന്റെ ലീഡോട് കൂടിയും യുവ ഇറ്റാലിയൻ ലീഗിൽ മുന്നിട്ട് നിൽക്കുന്നു.

Leave a comment