Foot Ball Top News

കനത്ത തോൽവി ഏറ്റു വാങ്ങി ചെൽസി, ടോപ് ഫോർ പ്രതീക്ഷകൾക്ക് മങ്ങൽ

July 12, 2020

കനത്ത തോൽവി ഏറ്റു വാങ്ങി ചെൽസി, ടോപ് ഫോർ പ്രതീക്ഷകൾക്ക് മങ്ങൽ

നിർണായക മത്സരത്തിൽ തോൽവി ഏറ്റു വാങ്ങി ചെൽസി. ഷെഫീൽഡ് യുണൈറ്റഡിന് എതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് പരാജയം. ബ്രമ്മൽ ലൈനിൽ നടന്ന മത്സരത്തിൽ ആതിഥേയർക്കായി ഡേവിഡ് മക്ഗഓൾഡ്രിക്[18′,77′], ഒലി മാക്ബെർണി[33′] എന്നിവർ വല  ചലിപ്പിച്ചു.

വിജയത്തോടെ ഷെഫീൽഡ് യുണൈറ്റഡ് തങ്ങളുടെ യൂറോപ്യൻ പ്രതീക്ഷകൾക്ക് ചിറക് വെപ്പിച്ചു. 35 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 54 പോയിന്റുമായി അവർ ആറാം സ്ഥാനത്താണ്. എന്നാൽ ചെൽസിയുടെ ആദ്യ നാലിൽ നിൽക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായിരുന്നു തോൽവി. 60 പോയിന്റുമായി ഇപ്പോൾ മൂന്നാം സ്ഥാനത്തുണ്ടെങ്കിലും യുണൈറ്റഡും [58 point] ലെസ്റ്ററും[59 point] ഒരു കളി കുറവാണു കളിച്ചിരിക്കുന്നത്. രണ്ടു പേർക്കും ഈ ആഴ്ചയിൽ കാര്യമായ വെല്ലുവിളി ഉയർത്താവുന്ന ടീമുകൾ അല്ല എതിരാളികൾ. വിജയിച്ചാൽ രണ്ടു ടീമും ചെൽസിയുടെ മുകളിൽ വരും.

Leave a comment