Foot Ball Top News

ഇറ്റലിയിൽ കിരീട പോരാട്ടം മുറുകുന്നു.

July 11, 2020

ഇറ്റലിയിൽ കിരീട പോരാട്ടം മുറുകുന്നു.

ഇന്ന് കിരീട പോരാട്ടം നിർണയിക്കുന്ന രണ്ടു മത്സരങ്ങൾക്ക് ഇറ്റലി സാക്ഷ്യം വഹിക്കും. ഒന്നാം സ്ഥാനക്കാരായ യുവന്റസ് മൂന്നാം സ്ഥാനക്കാരായ അറ്റലൻറ്റയെ ആതിഥേയത്വം വഹിക്കുന്ന മത്സരമാണ് ഏവരും ഉറ്റു നോക്കുന്നത്. 31 മത്സരങ്ങൾ പിന്നിട്ടപ്പോൾ യുവന്റസിന് 75 ഉം അറ്റലാന്റാക്കു 66 പോയിന്റും ഉണ്ട്. 68 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ലാസിയോയും ഇന്ന് കളത്തിൽ ഇറങ്ങും. ദുർബലരായ സസുവോളോ ആണ് ലാസിയോയുടെ എതിരാളികൾ.

ഇന്ന് യുവന്റസ് തോൽക്കുകയും ലാസിയോ വിജയിക്കുകയും ചെയുക ആണെങ്കിൽ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള വിത്യാസം വെറും നാല് പോയിന്റ് ആയി കുറയും. പിന്നെയും 6 മത്സരങ്ങൾ കൂടി കളിയ്ക്കാൻ ഉണ്ടെന്നിരിക്കെ ഇന്ന് രാത്രി കിരീട പോരാട്ടത്തിലെ നിർണായക രാത്രി ആകും. മിലാനോട് നിർവീര്യമായി തോറ്റതിന്റെ ക്ഷീണത്തിലാണ് യുവന്റസ്. അറ്റലൻറ്റ ആകട്ടെ വമ്പന്മാരെ അടിച്ചു കളയുന്നതിൽ പേര് കേട്ട് ടീമും. പപ്പു ഗോമസും കൂട്ടാളികളും റ്റൂറിനിൽ അത്ഭുതം കാണിച്ചാൽ ആവേശകരമായ അന്ത്യത്തിലേക്ക് തന്നെ ഇറ്റാലിയൻ ലീഗ് പോകും.

Leave a comment