വിജയത്തോടെ 4 പോയിന്റ് ലീഡുമായി റയൽ മാഡ്രിഡ്
ബെൻസീമയും അസെൻസിയോയും ലക്‌ഷ്യം കണ്ടപ്പോൾ മാഡ്രിഡിന് അനായാസ വിജയം. എതിരില്ലാതെ രണ്ടു ഗോളുകൾക്ക് അവർ ദുർബലരായ ആലവാസിനെ മറികടന്നു. ഇതോടെ 35 മത്സരങ്ങൾ പിന്നിട്ടപ്പോൾ 80 പോയിന്റുമായി റയൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഇനി വെറും മൂന്ന് കളികൾ മാത്രം അവശേഷിക്കെ രണ്ടാം സ്ഥാനത്തുള്ള ബാഴ്സയെക്കാൾ 4 പോയിന്റ് ലീഡ് അവർ ആസ്വദിക്കുന്നു.
പക്ഷെ മത്സരത്തിൽ പരിക്ക് പറ്റി പുറത്തു പോയ മാഴ്‌സെലോക്ക് ഈ സീസൺ നഷ്ടമാകും. ആയതിനാൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൽ താരത്തിന് നഷ്ടമാകും എന്നുള്ളത് മാഡ്രിഡ് പ്രതിരോധത്തെ സമ്മർദ്ദത്തിൽ ആക്കും. പക്ഷെ പരിക്ക് മാറി ഹസാഡ് തിരിച്ചു വന്നത് സിദാന് ആശ്വസം നൽകും.






































