Editorial Foot Ball Top News

പ്രധിരോധ ഭദ്രത സിറ്റി ഉറപ്പാക്കേണ്ടി ഇരിക്കുന്നു !!

July 8, 2020

പ്രധിരോധ ഭദ്രത സിറ്റി ഉറപ്പാക്കേണ്ടി ഇരിക്കുന്നു !!

കഴിഞ്ഞ സീസണിൽ 99 പോയിന്റ് നേടിയ ഗാർഡിയോളയുടെ സിറ്റിയും ലിവർപൂളും തമ്മിൽ ഇപ്പോ പോയിന്റ് വിത്യാസം – 20. അതും ലിവര്പൂളിനേക്കാൾ 11 ഗോളുകൾ കൂടുതൽ നേടിയിട്ട്. കാരണം 3 സമനിലയും 11 തോൽവിയും. പ്രതിരോധത്തിലെ വിള്ളലുകൾ സിറ്റിക്ക് പ്രഹരമായത് എങ്ങനെ എന്ന് മനസിലാക്കാൻ വേറെ കണക്ക് വേണ്ട.

സിറ്റിയുടെ പ്രതിരോധത്തെ സാരമായി ബാധിച്ചത് ലപ്പോർട്ടയുടെ പരിക്കയിരുന്നു. വിൻസെന്റ് കൊംപാനി പോയ വിടവ് നികത്തൽ ഉത്തരവാദിത്വം അയാൾക്ക് ഒറ്റക്ക് ചുമക്കേണ്ടി വന്നു എന്നുള്ളതാണ് സത്യം. താരത്തിന് പരിക്ക് പറ്റിയപ്പോൾ നാച്ചുറൽ ഡിഫൻഡർ ആയ യുവ താരം എറിക് ഗാർഷിയേക്കാൾ ഗാർഡിയോള വിശ്വസിച്ചത് വെറ്ററൻ താരങ്ങളായ ഫെർണാഡിഞ്ഞോയെയും ഓട്ടമെൻഡിയെയും. രണ്ടു പേരും പ്രതിഭയുടെ ഉന്നതി പിന്നിട്ടിരുന്നു എന്നുള്ള സത്യം ഗാർഡിയോള മനസിലാക്കാതെ പോയത് എങ്ങനെ എന്ന് മനസിലാകുന്നില്ല. ഗാർഷ്യ അവസരം കൊടുത്തപ്പോൾ എല്ലാം മികവ് പുലർത്തിയിരുന്നു.

സിറ്റിക്ക്, ലിവർപൂൾ പോലെ തന്നെ യുണൈറ്റഡും ചെൽസിയും അടുത്ത സീസണിൽ വെല്ലുവിളി ഉയർത്തും. ഈ വെല്ലുവിളികൾ മറികടക്കാൻ നിലവിലെ പ്രധിരോധനിരയുമായി സാധിക്കില്ല. പക്ഷെ ചാമ്പ്യൻസ് ലീഗിൽ വിലക്ക് നിലനിൽക്കുന്നതിനാൽ വൻ കിട താരങ്ങളെ എത്തിക്കുക ബുദ്ധിമുട്ടാകും. അല്ലെങ്കിൽ ഗാർഡിയോള 2021 ൽ തീരാനിരിക്കുന്ന അദ്ദേഹത്തിന്റെ കരാർ നീട്ടണം.

ഡേവിഡ് അലബയുടെ പേര് സിറ്റിയുമായി ചേർത്ത് കേൾക്കുന്നുണ്ട്. ലെഫ്റ്റ് ബാക്കയും സെൻട്രൽ ഡിഫൻഡർ ആയും ഉപയോഗിക്കാൻ കഴിയുന്ന 28കാരൻ സിറ്റിക്ക് മുതൽക്കൂട്ടാകും. പക്ഷെ കൂലിബാലി അഥവാ ഉപമാകാനോ പോലത്തെ ശക്തരായ ഒരു സെൻട്രൽ ഡിഫെൻഡറിനെ തന്നെ എത്തിഹാദിൽ എത്തിക്കണം. മാത്രമല്ല സ്ഥിരം പരിക്കിന്റെ പിടിയിലാകുന്ന സ്റ്റോൺസ്, പ്രതിഭയിൽ ഇടിവ് വന്നിരിക്കുന്ന ഓട്ടമെണ്ടി എന്നിവരെ ഒഴിവാക്കാനും സമയം അതിക്രമിച്ചിരിക്കുന്നു.

Leave a comment