ഒരു കാലത്തു സിംബാവെയുടെ ബൗളിംഗ് മുഖമുദ്രയായിരുന്ന ഒലോൻഗോയ്ക്ക് ജന്മദിനാശംസകൾ
തൊണ്ണൂറുകളിൽ സിംബാവെയുടെ പേസ് നിരയുടെ കുന്തമുന ഹെന്ററി ഒലൊങ്ക.സിംബാവെയുടെ പ്രതാപകാലത്തിൽ ഫാസ്റ്റ് ബൗളിങ്ങിന്റെ നട്ടെല്ല് ആയിരുന്നു ഇദ്ദേഹം.അവർക്കു വേണ്ടി 1996,99,2003 ഏകദിന ലോകകപ്പിൽ ജേഴ്സി അണിഞ്ഞു.
കാരിയറിൽ നാലു തവണ അഞ്ചു വിക്കറ്റ് പ്രകടനം നേടിയിട്ടുണ്ട്.
സിംബാവെക്കു വേണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് കളിക്കുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരൻ കൂടിയാണ് ഇദ്ദേഹം.1996-2003 കാലഘട്ടത്തിൽ ടീമിന്റെ സ്ഥിര സാന്നിധ്യം.ഇന്ന് ക്രിക്കറ്റ് കംമെന്ടറി ബോക്സിലും കാണാം.മ്യൂസിക് കമ്പോസ്‌റും സിംഗറും കൂടിയാണ്.
തൊണ്ണൂറുകളിൽ സച്ചിൻ-ഒലൊങ്ക പോരാട്ടം ക്രികെറ്റ് ആരാധകർ മറക്കാൻ ഇടയില്ല.എലഗന്റ് ആക്ഷനും സ്പീഡും കലർന്ന ഒലോങ്കയുടെ റൈറ്റ് ആം പേസ് ബൗളിംഗ് എതിരാളികളെ കുറച്ചു വിഷമിപ്പിച്ചിരുന്നു.
HAPPY BIRTHDAY HENRY OLONGA