അബാമേയാങ്ങ് മിന്നി, നോർവിച്ചിനെ തകർത്ത് ആർസെനൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർസെനലിനു തകർപ്പൻ ജയം. ഇന്ന് നടന്ന ഹോം മത്സരത്തിൽ നോർവിച് സിറ്റിയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഗണ്ണേഴ്‌സ് തകർത്തത്. സൂപ്പർ താരം അബാമേയാങ് രണ്ടു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞ മത്സരത്തിൽ ഷാക്ക, സോറസ് എന്നിവരാണ് ആര്സെണലിന്റെ മറ്റു ഗോളുകൾ നേടിയത്.
എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ ബോളിൽ ആധിപത്യം നേടാനായിരുന്നു ആർസെനൽ ശ്രമിച്ചത്. പതുക്കെ മത്സരത്തിൽ പിടിമുറുക്കിയ ആർസെനാൽ മുന്നേറ്റനിര ആദ്യ 20മിനുട്ടിൽ ഏതാനും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല. എന്നാൽ 33ആം മിനുട്ടിൽ ആർസെനാൽ അക്കൗണ്ട് തുറന്നു. ബാക്ക്പാസ് കൈകാര്യം ചെയ്യുന്നതിൽ നോർവിച് ഗോളി ടിം ക്രൂൾ പിഴവ് വരുത്തിയപ്പോൾ മിന്നൽവേഗത്തിൽ പാഞ്ഞെത്തിയ അബാമേയങ്ങ് ക്രൂളിൽ നിന്നും ബോൾ തട്ടിയെടുത്തു മികച്ചൊരു ഫിനിഷിംഗിലൂടെ തന്റെ 4മാച്ച് ഗോൾ വരൾച്ച അവസാനിപ്പിച്ചു ആര്സെനലിനെ മുന്നിലെത്തിച്ചു. പ്രീമിയർ ലീഗിൽ അബാമേയാങ്ങിന്റെ 50ആം ഗോളായിരുന്നു ഇത്. 4മിനുട്ടിനുള്ളിൽ ആർസെനാൽ ലീഡ് ഇരട്ടിപ്പിച്ചു. ഇടത് വിങ്ങിലൂടെയുള്ള മികച്ചൊരു നീക്കത്തിനൊടുവിൽ അബാമേയാങ് നൽകിയ പാസ്സ് ഗോളാക്കി ഷാക്ക ആര്സെണലിന്റെ രണ്ടാം ഗോൾ നേടി. ഇടവേളയ്ക്കു പിരിയും മുന്നേ നോർവിച്ചിന് ലഭിച്ച ഫ്രീകിക്ക് ആർസെനാൽ ഗോളി മാർട്ടിനെസ് മനോഹരമായി സേവ് ചെയ്തതോടെ ഇടവേള 2-0എന്ന സ്‌കോറിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ നോർവിച് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ആർസെനൽ അതിവേഗം മത്സരം കൈപ്പിടിയിലൊതുക്കി 67ആം മിനുട്ടിൽ തന്റെ രണ്ടാം ഗോളിലൂടെ ആബ ആര്സെണലിന്റെ വിജയമുറപ്പിച്ചു. 81ആം മിനുട്ടിൽ പകരക്കാരനായി അരങ്ങേറ്റം കുറിച്ച സെടറിക് സോർസ് മനോഹരമായ ഒരു ഗോളിലൂടെ ആര്സെണലിന്റെ പട്ടിക പൂർത്തിയാക്കി. വിജയത്തോടെ 32കളിയിൽ നിന്നും 46പോയിന്റുമായി 7ആം സ്ഥാനത്താണ് ആർസെനൽ