Editorial Top News

പെഡ്രോയ്ക്ക് ഒരു വിടവാങ്ങൽ കുറിപ്പ് !!

June 28, 2020

author:

പെഡ്രോയ്ക്ക് ഒരു വിടവാങ്ങൽ കുറിപ്പ് !!

പെഡ്രോ റോഡ്രിഗസിനെ അണ്ടർറേറ്റഡ് എന്ന് വിളിക്കുന്നത് ചിലപ്പോൾ അനീതിയാവും.അണ്ടർ അപ്രീഷ്യേറ്റഡ് എന്ന പദമാവും ഉചിതം.ഒരിക്കലുമൊരു എലൈറ്റ് ടാലന്റഡ് ആയിരുന്നില്ല പെഡ്രോ.തന്റെ ലിമിറ്റേഷൻസിനുള്ളിൽ നിന്നുകൊണ്ട് പൊരുതി വിജയം വരിച്ചയാൾ.കുറച്ചു ജെനുവിൻ ക്വളിറ്റികൾ,അപാരമായ പേസ്,ഐ ഫോർ ദി ബോൾ,ഫിനിഷിങ്,വർക്ക് റേറ്റ്,ലോകനിലവാരത്തിലുള്ള പ്ളേമേക്കിങ് എബിലിറ്റി എല്ലാം നന്നായി ഉപയോഗിച്ചയാൾ..കരുത്തുറ്റ ഒരു ശരീരമില്ലാഞ്ഞിട്ടും കൂടി പ്രീമിയർ ലീഗ് രീതികളോട് പൊരുത്തപ്പെടാൻ പെഡ്രോയ്ക്കായി.സ്ഥിരതയില്ലായ്മയായിരുന്നു പെഡ്രോയുടെ ബലഹീനത.

ലോകകപ്പ്,യൂറോ,ചാമ്പ്യൻസ്
ലീഗ്,പ്രീമിയർ ലീഗ്,യൂറോപ്പ ലീഗ്,ലാലിഗ,FIFA CWC &Uefa super cup പെഡ്രോയുടെ ട്രോഫിഷെല്ഫിൽ 25 ലധികം മേജർ കിരീടങ്ങളുണ്ട്.ഏറെക്കുറെ എല്ലാമേജർ ട്രോഫികളും നേടിയ വേറൊരു താരം ചരിത്രത്തിൽ വേറെയില്ല.

ചെൽസിയിലെ കരിയർ നോക്കിയാൽ 2016-17 ആയിരുന്നു ഏറ്റവും മികച്ചത്.സാക്ഷാൽ ഹസാർഡിന് മുകളിൽ പെർഫോം ചെയ്തു മിക്ക മാച്ചുകളിലും.എവർട്ടനും സ്പർസിനുമെതിരെ വീക്ഫൂട്ടിൽ നേടിയ അപരഗോളുകൾ വേറെ.ബാഴ്‌സയിൽ പിന്നെയും കരിയർ ശേഷിച്ചിരുന്നു എന്നതാണ് സത്യം(ക്ലബ് വിടാനുണ്ടായ സാഹചര്യം ഓർക്കുന്നില്ല)എന്തായാലും കഴിഞ്ഞ കുറേക്കാലമായി ബാഴ്‌സ നടത്തിയ റിക്രൂട്ട്മെന്റുകളെക്കാൾ ബെറ്ററുംഎഫക്ടീവുമായിരുന്നു പെഡ്രോ എന്നെനിക്കുറപ്പുണ്ട്.ശരിക്കും ഫലപ്രദമായൊരു വിങ് ഹാഫ്..പ്രൊഫഷണലിസവും കൂടെപ്പിറപ്പ്

Farewell Pedro Rodriguez!
He conquered football at Barcelona but he completed it at Chelsea!

Leave a comment