Foot Ball Top News

തുടർച്ചയായി എട്ടാം തവണയും ബുണ്ടസ്‌ലീഗ കിരീടം ഉയർത്തി ബയേൺ

June 17, 2020

തുടർച്ചയായി എട്ടാം തവണയും ബുണ്ടസ്‌ലീഗ കിരീടം ഉയർത്തി ബയേൺ

വെർഡർ ബ്രെമെനെ എതിരില്ലാത്ത ഒരു ഗോളിന് ബയേൺ മ്യൂനിച് ഇന്നലെ പരാജയപ്പെടുത്തി. അങ്ങനെ ലീഗിൽ രണ്ടു മത്സരങ്ങൾ അവശേഷിക്കെ ബയേൺ ചാമ്പ്യന്മാരായി. രണ്ടാമതുള്ള ബൊറൂസിയ ഡോട്ട്മണ്ടുമായി 10 പോയിന്റ് വിത്യാസം നേടിയതിനാലാണ് ബയേണിനെ ഇപ്പളെ വിജയികളായി പ്രഖ്യാപിച്ചത്. 2013 മുതൽ ബയേണാണ് ബുണ്ടസ്‌ലീഗ അടക്കി വാഴുന്നത്.

43 ആം മിനുട്ടിൽ റോബർട്ട് ലെവൻഡോസ്‌കി ആണ് ബയേണിനായി വിജയ ഗോൾ സമ്മാനിച്ചത്. കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സീസൺ കൂടി ആണ് ഇത്. എല്ലാ കോംപെറ്റീഷനിലുമായി 45 ഗോളുകളാണ് അദ്ദേഹം ഇത് വരെ നേടിയത്.

Leave a comment